ടെ​ക്സ​സി​ൽ പാ​സ്റ്റ​റെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Saturday, February 8, 2025 1:27 PM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: 2011ൽ ​ആ​ർ​ലിം​ഗ്ട​ൺ ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലെ 28 വ​യ​സു​ള്ള പാ​സ്റ്റ​ർ റ​വ. ക്ലി​ന്‍റ് ഡോ​ബ്സ​ണെ ക​വ​ർ​ച്ച​യ്ക്കി​ടെ മ​ർ​ദ്ദി​ക്കു​ക​യും ക​ഴു​ത്തു ഞെ​രി​ക്കു​ക​യും പ്ലാ​സ്റ്റി​ക് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സ്റ്റീ​വ​ൻ ലോ​വെ​യ്ൻ നെ​ൽ​സ​ന്‍റെ വ​ധ​ശി​ക്ഷ ടെ​ക്സ​സി​ൽ ന​ട​പ്പാ​ക്കി.

പാ​സ്റ്റ​റി​ന്‍റെ സെ​ക്ര​ട്ട​റി​യെ​യും സ്റ്റീ​വ​ൻ ക​ഠി​ന​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു. 37 വ‌‌​യ​സു​കാ​ര​നാ​യ നെ​ൽ​സ​ണി​നെ ഹ​ണ്ട്സ്‌​വി​ല്ലെ​യി​ലെ സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ മാ​ര​ക​മാ​യ വി​ഷ മി​ശ്രി​തം കു​ത്തി​വ​യ്പ്പ് ന​ൽ​കി​യാ​ണ് വ​ധി​ച്ച​ത്.


യു​എ​സി​ൽ ന​ട​പ്പാ​ക്കി​യ 2025ലെ ​ര​ണ്ടാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. 2025 ലെ ​രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ സൗ​ത്ത് ക​രോ​ലി​ന ന​ട​പ്പി​ക്കി​യി​രു​ന്നു.