ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര വി​ക​സ​നം: ഫ​ണ്ട് റൈ​സിം​ഗ് ലെ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 7, 2025 4:27 PM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ന​ട​യി​ൽ വ​ച്ച് ന​ട​ന്ന ഫ​ണ്ട് റൈ​സിം​ഗ് പ്രോ​ഗ്രാം സി​നി​മാ​താ​രം ലെ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ​വ​ൻ പി​ള്ള സി​പി​എ​യ്ക്ക് വേ​ണ്ടി ദീ​പാ നാ​യ​ർ ആ​ണ് ലെ​ന​യി​ൽ നി​ന്നും ആ​ദ്യ ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി​യ​ത്.

ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ഗോ​പി​നാ​ഥ്, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള എ​ന്നി​വ​ർ​ക്കൊ​പ്പം ബോ​ർ​ഡി​ലെ​യും ട്ര​സ്റ്റി​യി​ലെ​യും എ​ല്ലാ അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ല്ലാ​വ​രും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി ഈ ​ഉ​ദ്യ​മം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഫ​ണ്ട് റൈ​സിം​ഗ് ചെ​യ​ർ​മാ​ൻ രൂ​പേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു.




ഒ​ന്നാം സ​മ്മാ​ന​മാ​യി ഹ്യു​ണ്ടാ​യി ട​സ്ക​ൻ കാ​റും കൂ​ടാ​തെ ഒ​രു പ​വ​ൻ സ്വ​ർ​ണനാ​ണ​യം, ഐ​ഫോ​ൺ തു​ട​ങ്ങി 25ൽ ​അ​ധി​കം വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

മേ​യി​ൽ ന​ട​ക്കു​ന്ന ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​തേ മാ​സം പ​ത്താം തീ​യ​തി ക്ഷേ​ത്ര ന​ട​യി​ൽ വ​ച്ച് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.