മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​ന്നാ​ൾ ആ​ഘോ​ഷം
Saturday, January 11, 2025 5:39 PM IST
ന്യൂ​ജ​ഴ്സി: മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സ്തെ​പ്പാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

റ​വ.​ഫാ. കെ.​പി. വ​ർ​ഗീ​സിന്‍റെ മു​ഖ്യ കാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​ന്നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ക്ലി​ഫ്‌​ട​ൺ ദേ​വാ​ല​യ വി​കാ​രി വെ​രി. റ​വ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോക്​സ്‌ ലി​ൻ​ഡ​ൻ പ​ള്ളി വി​കാ​രി റ​വ.ഫാ. സ​ണ്ണി ജോ​സ​ഫ്‌, സെ​ന്‍റ് തോ​മ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മൗ​ണ്ട് ഒ​ലി​വ് ദേ​വാ​ല​യ വി​കാ​രി റ​വ.ഫാ.​ ഷി​ബു ഡാ​നി​യ​ൽ, സെ​ന്‍റ് ബ​സേ​ലി​യോ​സ് ഗ്രി​ഗോ​റീ​സ് ഓ​ർ​ത്ത​ഡോ​ക്​സ്‌ നോ​ർ​ത്ത് പ്ലൈ​ൻ​ഫീ​ൽ​ഡ് വി​കാ​രി റ​വ.ഫാ. വി​ജ​യ് തോ​മ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മിക​ത്വം വ​ഹി​ക്കും

തി​രു​ന്നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക്ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റിന് സ​ന്ധ്യാ ന​മ​സ്കാ​ര​വും അ​തി​നെ തു​ട​ർ​ന്ന് ഏ​ഴിന് പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ലി​ൻ​ഡ​ൻ പ​ള്ളി വി​കാ​രി റ​വ.ഫാ. സ​ണ്ണി ജോ​സ​ഫ്‌ ന​യി​ക്കു​ന്ന പ്ര​ഭാ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കും


ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒന്പതിന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും 10ന് റ​വ.ഫാ. കെ.പി. വ​ർ​ഗീ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​തി​നെ തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ ച​ട​ങ്ങും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​വും സ​ജമാ​ക്കി​യി​ട്ടു​ണ്ട്

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ വി​കാ​രി റ​വ.ഫാ. ഡോ. ​ബാ​ബു കെ.​ മാ​ത്യു സ​മീ​പ ഇ​ട​വ​ക​ളി​ലേ​തു ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ശ്വാ​സി സ​മൂ​ഹ​ത്തി​നേ​യും തി​രു​നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.ഫാ. ഡോ. ​ബാ​ബു .കെ.​മാ​ത്യു (201 562 6112), സെ​ക്ര​ട്ട​റി: അ​ജു ത​ര്യ​ൻ (201 724 9117), ട്രെ​ഷ​റ​ർ: സു​നി​ൽ മ​ത്താ​യി (201 390 0373), പെ​രു​ന്നാ​ൾ കോഓ​ർ​ഡി​നെ​റ്റ​ർ: ജി​നേ​ഷ് ത​മ്പി (347 543 6272).