ഡാ​ള​സി​ൽ വാ​ഹാ​നാ​പ​ക​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം
Saturday, January 11, 2025 3:55 PM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഹ​ണ്ട് കൗ​ണ്ടി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡാ​ള​സ് പോ​ലീ​സ് ഓ​ഫീ​സ​ർ ഗ​ബ്രി​യേ​ൽ ബി​ക്സ്ബി(29) മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ ടെ​ക്സ​സി​ലെ യൂ​ണി​യ​ൻ വാ​ലി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​ന്ന​ര മൈ​ൽ തെ​ക്ക് സ്റ്റേ​റ്റ് ഹൈ​വേ 276യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഓ​ഫീ​സ​ർ ഗ​ബ്രി​യേ​ൽ ബി​ക്സ്ബി​യു​ടെ മോ​ട്ടോ​ർ സൈ​ക്കി​ൾ ഹോ​ണ്ട അ​ക്കോ​ർ​ഡു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 85 വ​യ​സു​ള്ള ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.