ഗ​ർ​ഭഛി​ദ്ര നി​യ​മം ക​ർ​ശ​ന​മാ​ക്കി അ​യോ​വ
Friday, August 2, 2024 3:01 PM IST
പി.പി. ചെറിയാൻ
അ​യോ​വ: ഗ​ർ​ഭഛി​ദ്ര നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി അ​യോ​വ. ഭ്രൂ​ണ​ഹ​ത്യ ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് അ​യോ​വ സു​പ്രീം​കോ​ട​തി വി​ധി​ച്ചു. നി​യ​മം അ​നു​സ​രി​ച്ച്, ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ അ​നു​വാ​ദ​മി​ല്ല.

പീ​ഡ​ന​ത്തെ തു​ട​ർ​ന്നു​ള്ള ഗ​ർ​ഭ​ധാ​ര​ണം, ശി​ശു​വി​ന് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള അ​വ​സ്ഥ, അ​ല്ലെ​ങ്കി​ൽ അ​മ്മ​യു​ടെ ജീ​വ​ന് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ നി​യ​മ​ത്തി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കൂ.


ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​സാ​ക്കി​യ ഈ ​നി​യ​മം, സം​സ്ഥാ​ന​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി ക​ഴി​ഞ്ഞ മാ​സം ശ​രി​വ​ച്ച​തോ​ടെ​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്.

അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​ൻ ഓ​ഫ് അ​യോ​വ​യും പ്ലാ​ൻ​ഡ് പാ​ര​ന്‍റ്ഹു​ഡ് നോ​ർ​ത്ത് സെ​ൻ​ട്ര​ൽ സ്റ്റേ​റ്റ്‌​സും എ​മ്മ ഗോ​ൾ​ഡ്‌​മാ​ൻ ക്ലി​നി​ക്കും നി​യ​മ​ത്തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഡി​സ്ട്രി​ക്ട് കോ​ട​തി നി​യ​മം താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തി​രു​ന്നു.