കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂന്ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Tuesday, July 30, 2024 12:05 PM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ന്യൂ ​ബ്ര​ൺ​സ്‌​വി​ക്കി​ലെ മി​ൽ കോ​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ഹ​ർ​മ​ൻ സോ​മ​ൽ (23), ന​വ്‌​ജോ​ത് സോ​മ​ൽ (19), ര​ശ്ം​ദീ​പ് കൗ​ർ (23) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.35നാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ ഊ​രി​പ്പോ​യ വാ​ഹ​നം ഹൈ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.


ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 633 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വി​ദേ​ശ​ത്ത് മ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

കാ​ന​ഡ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം 172 , യു​എ​സി​ൽ 108 പേ​ർ മ​രി​ച്ചു.