ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ൾ ഓ​ഗ​സ്റ്റ് 11ന്
Monday, July 29, 2024 3:32 PM IST
പി.ഡി. ​ജോ​ർ​ജ് ന​ട​വ​യ​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാഡ​ൽ​ഫി​യ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇന്ത്യൻ ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ൾ ഓ​ഗ​സ്റ്റ് 11ന് പ്ര​സി​ഡന്‍റ് ഷൈ​ലാ രാ​ജന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം മൂന്ന് മു​ത​ൽ ആറു വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ഫി​ലാഡ​ൽ​ഫി​യ ഹ​ണ്ടിംഗ്ടൺ വാ​ലി​യി​ൽ സെന്‍റ് മേ​രീ​സ് ക​തീ​ഡ്ര​ൽ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് പ​ങ്കെ​ടു​ക്കു​ന്ന പാ​ച​ക മ​ത്സ​ര​വും കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ മ​ത്സ​ര​വു​മാ​ണ് പ്ര​ധാ​ന മ​ത്സ​ര ഇ​ന​ങ്ങ​ൾ.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും സെ​പ്റ്റം​ബ​ർ 22ന് ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ ഗ്രാന്‍റ് പേ​ര​ന്‍റ്സ് ഡേ ആ​ഘോ​ഷ വേ​ദി​യി​ൽ ന​ൽ​കും.


കൂടുതൽ വിവരങ്ങൾക്ക്: ഷൈ​ലാ രാ​ജൻ, പ്രസിഡന്‍റ് (267 231 2930), ജി​ത് ജേ (​വൈ​സ് പ്ര​സി​ഡ​ന്‍റ് 267 367 9333), ലീ​തൂ ജി​തി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി 267 469 8487), സെ​ബി​ൻ സ്റ്റീ​ഫ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി 267 538 7272), മ​റി​യാ​മ്മ ജോ​ർ​ജ് (ട്ര​ഷ​റ​ർ 267 357 1542), സി​നോ​ജ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കാ​ട്ട് (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ 717 856 1844), ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ എ​ക്സി​ക്യൂ​ട്ടി​വ് അംഗം 845 796 6279), സേ​വ്യ​ർ ആ​ന്‍റ​ണി (എ​ക്സി​ക്യൂ​ട്ടി​വ് അംഗം 267 467 1691).

Address of Venue: St Mary’s Cahedral Orthodox Church, 1333 Welsh road, Huntington Valley, PA 19006.