12-ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം
Friday, July 26, 2024 2:54 PM IST
വി​നോ​ദ് കൊ​ണ്ടൂ​ർ
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​യു​ടെ തി​രു​നാ​ളും പ​ന്ത്ര​ണ്ടു വ​ർ​ഷം തി​ക​ഞ്ഞ​തി​ന്‍റെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ടും.

ഞാ​യ​റാ​ഴ്ച(ജൂ​ലൈ 28) വൈ​കു​ന്നേ​രം അഞ്ചിന് ല​ത്തീ​ൻ ആ​രാ​ധ​നാ​ക്ര​മ​ത്തി​ലെ ദി​വ്യ​ബ​ലി​യും ജ​പ​മാ​ല​യും വൈ​കു​ന്നേ​രം 4.30ന് അ​ർ​പ്പി​ച്ച് അ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. വൈ​ദീ​ക​രാ​യ ഫാ. ​ബെ​ൻ​സെ​സ് നോ​ർ​ബെ​ർ​ടൈ​ൻ, ഫാ. ​ബി​നു വ​ർ​ഗീ​സ് നോ​ർ​ബെ​ർ​ടൈ​ൻ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

2012 ജൂ​ലൈ ര​ണ്ടിന് മ​ല​യാ​ളം ല​ത്തീ​ൻ കു​ർ​ബാ​ന സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത്തി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും എ​ന്ന ആ​ശ​യ​ത്തി​ൽ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ പി​താ​ക്ക​ന്മാ​ർ വ​ഴി​യും ക​ർ​ദി​നാ​ൾ മു​ഖാ​ന്ദ​ര​വും ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യു​ടെ മ​ല​യാ​ള​ത്തി​ലു​ള്ള ല​ത്തീ​ൻ കു​ർ​ബാ​ന ആ​യി ഈ ​കു​ർ​ബാ​ന സ്ഥാ​പി​ത​മാ​കു​ക​യും സെന്‍റ് മാ​ർ​ത്ത ദേ​വാ​ല​യം മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക​രു​ടെ ഇ​ട​വ​ക ദേ​വാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.


പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ദി​വ്യ​ബ​ലി​യി​ലേ​ക്കും തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ളി​ലേ​ക്കും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ക​യാ​ണ് പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഒ​പ്പം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​ന്നാ​ളും അ​ന്നേ ദി​വ​സം ആ​ഘോ​ഷി​ക്ക​പെ​ടും എ​ന്നും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.