ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: വി​ജ​യി​പ്പി​ച്ച​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് മി​ല്ലി ഫി​ലി​പ്പ്
Thursday, July 25, 2024 3:34 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി വി​ജ​യി​പ്പി​ച്ച​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് മി​ല്ലി ഫി​ലി​പ്പ്.

നി​ര​വ​ധി സ്ഥാ​ന​മാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും ചാ​രി​റ്റി പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലൂ​ടെ വി​ജ​യ​ഗാ​ഥ​ക​ൾ ര​ചി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ത​നി​ക്ക് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ഈ ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക എ​ന്ന​ത് അ​ത്ര നി​സാ​ര​മാ​യ കാ​ര്യ​മ​ല്ല എ​ന്ന തി​രി​ച്ച​റി​വോ​ടെ​യാ​യി​രു​ന്നു അ​ങ്ക​ത്തി​ന് ത‌​യാ​റാ​യ​ത്. എ​ല്ലാ​വി​ധ ധൈ​ര്യ​വും ശ​ക്തി​യും ത​ന്ന് ഒ​രു സ്ഥാ​നാ​ർ​ഥി​യാ​കു​വാ​ൻ പ്രാ​പ്ത​യാ​ക്കി​യ​ത് താ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ എ​ന്ന സം​ഘ​ട​ന​യാ​ണെ​ന്നും മി​നി ഫി​ലി​പ്പ് പ​റ​ഞ്ഞു.


ഫൊ​ക്കാ​ന എ​ന്ന പ്ര​സ്ഥാ​ന​ത്തെ കൂ​ടു​ത​ൽ ഉ​ന്ന​തി​യി​ൽ എ​ത്തി​ക്കു​വാ​ൻ പ്രാ​പ്ത​നാ​യ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കി​യ ഡ്രീം ​ടീ​മി​നൊ​പ്പം ഭാ​ഗ​വാ​ക്കാ​കു​ക​യും വി​ജ​യി ആ​വു​ക​യും ചെ​യ്ത​ത് ത​ന്‍റെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.

അ​തി​ന് വ​ഴി​യൊ​രു​ക്കി​യ ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കും മ​റ്റ് സ​ഹപ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ന്ദി പ​റ‍​യു​ന്ന​താ​യി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.