മിഷിഗൺ സ്കൂൾ വെടിവയ്പ്: കൗമാരക്കാരന്‍റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്
Friday, April 12, 2024 7:09 AM IST
പി.പി. ചെറിയാൻ
മി​ഷി​ഗ​ൺ: 2021ൽ ​മി​ഷി​ഗ​നി​ലെ ഓ​ക്സ്ഫ​ഡി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കൗ​മാ​ര​ക്കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് 10 മു​ത​ൽ 15 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

മാ​താ​പി​താ​ക്ക​ളാ​യ ജെ​യിം​സും ജെ​ന്നി​ഫ​ർ ക്രം​ബ്ലി​യും വെ​ടി​വ​യ്പി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​റ​സ്റ്റി​ലാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​ർ ജ​യി​ലി​ലാ​ണ്. ര​ക്ഷി​താ​ക്ക​ൾ തോ​ക്ക് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു.


ഇ​പ്പോ​ൾ 17 വ​യ​സു​ള്ള ഇ​വ​രു​ടെ മ​ക​ൻ ഏ​ഥ​ൻ കു​റ്റം സ​മ്മ​തി​ക്കു​ക​യും ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യു​മാ​ണ്. ഓ​ക്സ്ഫോ​ർ​ഡ് ഹൈ​സ്കൂ​ളി​ൽ വ​ച്ച് ത​ങ്ങ​ളു​ടെ മ​ക​ൻ ഈ​ഥാ​ൻ ക്രം​ബ്ലി ഷൂ​ട്ടിം​ഗ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ തോ​ക്ക് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.