കെ.​ജി. ജ​നാ​ര്‍​ദ​ന​ന്‍ അ​ന്ത​രി​ച്ചു
Friday, September 29, 2023 3:27 PM IST
ന്യൂ​യോ​ര്‍​ക്ക്: ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യും അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും സാ​മൂ​ഹ്യ​സാം​സ്കാരി​ക മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന കെ. ​ജി. ജ​നാ​ര്‍​ദ​ന​ന്‍ ​അ​ന്ത​രി​ച്ചു.

വെ​സ്റ്റ്ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക അം​ഗ​വും പി​ന്നീ​ട് പ്ര​സി​ഡ​ന്‍റും മ​റ്റു നി​ര​വ​ധി ത​സ്തി​ക​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗം മ​ല​യാ​ളി സ​മൂ​ഹ​ത്തെ ദുഖത്തിലാഴ്ത്തി.

വെ​സ്റ്റ്ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തോ​ട് ​അനു​ബ​ന്ധി​ച്ച് മു​ന്‍ പ്ര​സി​ഡന്‍റ് എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

ന്യൂ​യോ​ര്‍​ക്ക് ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​യി​ലെ സീ​നി​യ​ര്‍ ഏ​ജ​ന്‍റ് എ​ന്ന നി​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ള​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നും മു​ന്‍ പ്ര​സി​ഡ​ന്‍റും ട്ര​സ്റ്റീ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു.

ഭാ​ര്യ: രാ​ജേ​ശ്വ​രി. മ​ക്ക​ള്‍: സി​ബു, ര​ഞ്ജി​ത്, മ​രു​മ​ക​ള്‍: അ​നീ​ഷ.പൊ​തു​ദ​ര്‍​ശ​നം: ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്ന് ​മു​ത​ല്‍ ഒന്പത് ​വ​രെ (Ballard-Durand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601, https://www.ballarddurand.com/).

സം​സ്ക്കാ​ര ശു​ശ്രൂ​ഷ: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പത്ത് ​മു​ത​ല്‍12.00 ​വ​രെ (Ballard-Durand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601).

തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ഒന്നിന് മ​ണി​ക്ക് പൂ​ജ​യും ബീ​ച്ച്‌​വു​ഡ് സെ​മി​ത്തേ​രി​യി​ല്‍ സം​സ്കാര​വും ന​ട​ക്കും (Beechwood Cemetery, 179 Beechwood Ave., New Rochelle, NY 10801).

വാർത്ത: മൊ​യ്തീ​ന്‍ പു​ത്ത​ന്‍‌​ചി​റ