സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ക​ൺ​വെ​ൻ​ഷ​ൻ: ഡോ.​ജോ​ർ​ജ് ചെ​റി​യാ​ൻ മു​ഖ്യ​വ​ച​ന സ​ന്ദേ​ശം ന​ൽ​കും
Friday, September 15, 2023 3:32 PM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: ഡാ​ള​സി​ലെ പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ന് പ്ര​മു​ഖ ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നും മി​ഷ​ൻ​സ് ഇ​ന്ത്യാ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നുമായ ഡോ. ജോ​ർ​ജ് ചെ​റി​യാ​ൻ (തി​രു​വ​ല്ല) മു​ഖ്യവ​ച​ന സ​ന്ദേ​ശം ന​ൽ​കും.

ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ സ​ഭ സാ​ക്ഷി​ക​ളു​ടെ സ​മൂ​ഹം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തിന്‍റെ ഗാ​ന​ശു​ശ്രു​ഷ​യോ​ട് ആ​രം​ഭി​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്നും ശനിയാഴ്ചയും വൈകുന്നേരം 6.30 മു​ത​ൽ 8.30 വ​രെ​യും തുടർന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ പത്തിന് ആ​രം​ഭി​ക്കു​ന്ന കു​ർ​ബാ​ന ശു​ശ്രു​ഷയ്​ക്കും ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന വ​ച​ന​ഘോ​ഷ​ണ​ത്തോ​ടു കൂ​ടി പ​ര്യ​വ​സാ​നി​ക്കും.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി സു​നി​ൽ സ​ഖ​റി​യ, ട്ര​സ്റ്റി ബി​ജു വ​ർ​ണ്ണ​ൻ, അ​ക്കൗ​ണ്ട​ന്‍റ് റെ​നി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വെ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ജോ​ബി ജോ​ൺ അ​റി​യി​ച്ചു.