ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ലോ​ക കേ​ര​ള സ​ഭ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ
Friday, May 26, 2023 6:39 AM IST
ന്യൂയോർക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വ്യ​സാ​യി​യും ഫൊ​ക്കാ​നാ പ്ര​സി​ഡ​​ന്‍റുമാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭാ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഡ​യ​മ​ണ്ട് സ്പോ​ൺ​സ​റാ​കു​ന്നു.

ജൂ​ൺ 9,10,11 തി​യ​തി​ക​ളി​ൽ ന്യൂയോ​ർ​ക്ക് ടൈം ​സ്ക്വ​യ​റി​ലെ മാ​രി​യ​റ്റ് മാ​ർ​ക്വേ ഹോ​ട്ട​ലി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ര​ണ്ട​ര ല​ക്ഷം ഡോ​ള​റി​ന്‍റെ ചെ​ക്ക് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ന്മ​ദ​ൻ നാ​യ​ർ​ക്ക് ടൈം​സ് സ്ക്വ​യ​റി​ൽ വച്ചു കൈ​മാ​റി . സ​മ്മേ​ള​ന​ത്തി​നു​ള്ള ഫ​ണ്ട് റ​യി​സിംഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഹോ​സ്പി​റ്റാ​ലി​റ്റി ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക​യും അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​മ​ണ്ട് സ്പോ​ൺ​സ​റാ​കു​ന്ന​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നുവെ​ന്ന് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ വ​ലി​യ രീ​തി​യി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​ണ് ബാ​ബു സ്റ്റീ​ഫ​ൻ.​

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റായി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത്. ഈ ​വ​ർ​ഷം ഫൊ​ക്കാ​നാ കേ​ര​ളാ ക​ൺ​വൻഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ​പ്പോ​ൾ 101 ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ക​യും വീ​ടി​ല്ലാ​ത്ത 25 കു​ടു​ബ​ങ്ങ​ൾ​ക്ക് വീ​ടു വ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. കേ​ര​ള സ​ർ​ക്കാ​രി​ന്റെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും സ​ഹ​ക​രി​ക്കു​ന്ന​തി​നൊ​പ്പം അ​മേ​രി​ക്ക​ൻ പൊ​തു രാ​ഷ്ട്രീ​യ​ത്തി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഡു​മാ​രു​ടെ വാ​ർ​ഷി​ക ഡി​ന്ന​റി​ൽ ഇ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ക്കാ​റു​ണ്ട്. ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന്റെ ഡ​യ​മ​ണ്ട് സ്പോ​ൺ​സ​റാ​കു​വാ​നു​ള്ള ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്റെ തീ​രു​മാ​ന​ത്തി​ൽ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റാ​യ ഡോ. ​എം അ​നി​രു​ദ്ധ​നും സം​ഘാ​ട​ക സ​മി​തി​യും സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി.