സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ജി തോ​മ​സ് കൊ​ട്ടാ​ര​ക്ക​ര​യ്ക്കു ഷി​ക്കാ​ഗോ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Thursday, May 25, 2023 7:21 AM IST
ജീ​മോ​ൻ റാ​ന്നി
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ജി തോ​മ​സ് കൊ​ട്ടാ​ര​ക്ക​ര​ക്കു ഷി​ക്കാ​ഗോ സ​മൂ​ഹം സ്വീ​ക​ര​ണ​വും ആ​ദ​ര​വും അ​ർ​പ്പി​ച്ചു. ന്യൂ​ജേ​ഴ്‌​സി​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​​ന്‍റെയും ഹൂ​സ്റ്റ​ണി​ൽ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സി​ന്‍റെ​യും ഇ​ത​ര മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ​യും സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​യ സ​ജി തോ​മ​സി​ന് മേ​യ് 20ന് ​ത്രി​ലോ​ക് കേ​ര​ള റ​സ്റ്റോ​റ​ന്‍റി​ൽ ഷി​ക്കാ​ഗോ​യു​ടെ പ്ര​ത്യേ​ക സ്‌​നേ​ഹാ​ദ​ര​ങ്ങ​ളും സ്വീ​ക​ര​ണ​വും ന​ൽ​കി.

അ​വ​താ​ര​ക​ൻ സു​ബാ​ഷ് ജോ​ർ​ജി​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ന് ശേ​ഷം സ​ജി തോ​മ​സ് ത​ന്നെ പ​റ്റി​യു​ള്ള വി​വ​ര​ണം ന​ൽ​കി. 18 മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ ക​ഴു​ത്തി​ന് താ​ഴെ പോ​ളി​യോ രോ​ഗം മൂ​ലം ത​ള​ർ​ന്നു പോ​യ ത​ന്‍റെ ശ​രീ​രം ദൈ​വ​കൃ​പ കൊ​ണ്ടും, ത​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ടും ഇ​ന്ന​ത്തെ നി​ല​യി​ലാ​യി.

6 അ​ടി നീ​ള​മു​ള്ള ഒ​രു വ​ടി​യു​ടെ സ​ഹാ​യ​ത്താ​ൽ ത​ന്‍റെ ജീ​വി​ത​വും മു​ന്നോ​ട്ടു കൊ​ണ്ട് പോ​കു​ന്നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സ്വ​സ​ഹോ​ദ​രി​യു​ടെ ഭ​വ​ന​ത്തി​ൽ താ​മ​സി​ച്ചു കൊ​ണ്ട് ചു​റ്റു​പാ​ടു​മു​ള്ള ആ​ലം​ബ​ഹീ​ന​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ യാ​തൊ​രു പ്ര​തി​ഫ​ല​മോ അം​ഗീ​കാ​ര​മോ പ്ര​തീ​ക്ഷി​ക്കാ​തെ അ​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്നു.

അ​നേ​കം പാ​ട്ടു​ക​ൾ എ​ഴു​തി​യ ഒ​രു ഗ്രാ​ഫി​ക് ഡി​സൈ​ന​ർ കൂ​ടി​യാ​യ സ​ജി തോ​മ​സി​ന് അ​മേ​രി​ക്ക​യി​ലാ​ക​മാ​നം ഉ​ള്ള വ്യ​ക്തി​ബ​ന്ധ​ങ്ങ​ളാ​ണ് ഇ​വി​ടെ വ​രു​ന്ന​തി​നും എ​ല്ലാ​വ​രു​ടെ​യും ആ​ദ​ര​വും സ്‌​നേ​ഹ​വും നേ​ടു​ന്ന​തി​ന് സ​ഹാ​യി​ച്ച​ത് എ​ന്നും, എ​ല്ലാ​വ​രോ​ടും ത​നി​ക്കു ന​ൽ​കി​യ സ്‌​നേ​ഹ​ത്തി​ന് ന​ന്ദി​യ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

സ​ജി തോ​മ​സി​ന്റെ നാ​ട്ടി​ലെ ഫോ​ൺ ന​മ്പ​ർ 94467 49749 എ​ന്നാ​ണ്. അ​മേ​രി​ക്ക​യി​ലെ ഫോ​ൺ ന​മ്പ​ർ 1-516-406-2764 എ​ന്നാ​ണ്. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചും, സ​ജി​യു​ടെ അ​ഭ്യു​ദ​യ​കാം​ഷി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു സ്‌​നേ​ഹാ​ദ​ര​ങ്ങ​ൾ അ​ർ​പ്പി​ച്ചു.