മാ​ർ​ത്തോ​മ സ​ഭ​യി​ൽ ഇ​നി വ​നി​താ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രും; മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം
Tuesday, September 27, 2022 6:31 AM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ ഇ​നി​യും വ​നി​താ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രും. സ​ഭ​യി​ൽ വ​നി​ത​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. 2022 -സെ​പ്റ്റം​ബ​ർ 13, 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മാ മ​ണ്ഡ​ല യോ​ഗ​ത്തി​ൽ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പെ​ട്ടു സ​ഭാ കൗ​ണ്‍​സി​ൽ നി​ർ​ദേ​ശി​ക്കു​ന്ന 335 ഭ​ര​ണ ഘ​ട​ന ഭേ​ദ​ഗ​തി സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഇ​ട​വ​ക​ളി​ൽ ലിം​ഗ ഭേ​ദെ​മ​ന്യേ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രാ​യി ഒ​ന്നോ അ​തി​ല​ധി​ക​മോ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നു പ്ര​മേ​യം ഭേ​ദ​ഗ​തി​യോ​ടു പാ​സാ​ക്ക​പ്പെ​ട്ടു.


വ​ള​രെ കാ​ല​മാ​യി വ​നി​ത​ക​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്ന പ​ദ​വി ആ​യി​രു​ന്നു ഇ​ത്. മാ​ർ​ത്തോ​മാ സ​ഭ​യി​ലെ സം​കു​ചി​ത ചി​ന്താ​ഗ​തി​ക്കാ​രാ​യ കു​റെ ആ​ൾ​ക്കാ​രെ ഈ ​തി​രു​മാ​നം പ്ര​കോ​പ​നം കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.