ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29 ന്
Saturday, January 29, 2022 10:25 AM IST
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29 നു (ശനി) വൈകുന്നേരം 3.30ന് ഗാർലൻഡ് ബ്രോഡ്‌വേയിൽ ഉള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.

പ്രസിഡന്‍റ് ഡാനിയേൽ കുന്നേലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും . തുടർന്നു 2022ലെ ബജറ്റും 2022 വർഷത്തെ കലണ്ടറും അധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും. എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു.

വിവരങ്ങൾക്ക്: അനശ്വരൻ മാമ്പിള്ളി 203 400 9266

പി.പി. ചെറിയാൻ