കൈരളി യുഎസ്എ പുരസ്കാരം മനു മാടപ്പാട്ടിന്
Saturday, January 22, 2022 6:37 AM IST
ഈ വർഷത്തെ കൈരളി യുഎസ്എ പുരസ്കാരം കൈരളി ന്യൂസ് സീനിയർ എഡിറ്റർ മനു മാടപ്പാട്ടിന്. കൈരളി ടവറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പുരസ്കാരം സമ്മാനിച്ചു.

യു എസ് എ യിലെ കൈരളി പ്രേക്ഷകരാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. കൈരളി ന്യൂസിൽ മനു മാടപ്പാട്ടിന്‍റെ സംഭാവനകൾ മാനിച്ചാണ് ഇത്തവണത്തെ പുരസ്‌കാരം മനു മാടപ്പാട്ടിന് നൽകുന്നത്.

കഴിഞ്ഞ പത്തു വർഷമായി നൽകി വരുന്ന പുരസ്കാരം ഇത്തവണ മനുവിനു നല്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൈരളിയുടെ അമേരിക്കൻ പ്രതിനിധി ജോസ് കാടാപ്പുറം പറഞ്ഞു.

കൈരളി ടിവി മാനേജിംഗ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് എംപി , കമ്പനി സെക്രട്ടറി കെ.പി. സുകുമാരന്‍ നായര്‍, ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍.പി. ചന്ദ്രശേഖരന്‍, സീനിയര്‍ ഫിനാന്‍സ് ഡയറക്ടര്‍ എം. വെങ്കട്ടരാമന്‍, എച്ച്ആര്‍ പേ‍ഴ്സണല്‍ ജനറല്‍ മാനേജര്‍ ആരിഫ് മുഹമ്മദ്, പ്രോഗ്രാം ഡയറക്ടര്‍ ഉണ്ണി ചെറിയാന്‍, ഡയറക്ടര്‍ ഓഫ് പ്രൊഡക്ഷന്‍ എ.ജെ. പീറ്റര്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍, ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.