ഡാ​ള​സ് കേ​ര​ള​അ​സോ​സി​യേ​ഷ​ൻ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡി​സം: 11ന്; ​ഡോ. എ​ൻ.​വി. പി​ള്ള മു​ഖ്യാ​തി​ഥി
Saturday, December 4, 2021 8:53 PM IST
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നും ഇ​ന്ത്യാ ക​ൾ​ച്ച​റി​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ൻ​റ​ർ സം​യു​ക്ത​മാ​യി ഡാ​ള​സി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ 11 ശ​നി​യാ​ഴ്ച 3.30ന് ​ഗാ​ർ​ലാ​ൻ​ഡി​ലു​ള്ള കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി അ​മേ​രി​ക്ക​യി​ലെ സാ​ഹി​ത്യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഡോ​ക്ട​ർ എം .​വി പി​ള്ള പ​ങ്കെ​ടു​ക്കും.

സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത ന​ഷ്ട​മാ​കു​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഡോ. ​എ​ൻ.​വി. പി​ള്ള പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്നു ച​ർ​ച്ച​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:അ​ന​ശ്വ​രം മാ​ന്പി​ള്ളി 203 400 9266, 214 997 1385

പി ​പി ചെ​റി​യാ​ൻ