നൈമയുടെ വാർഷികാഘോഷം പ്രൗഢഗംഭീരമായി
Friday, December 3, 2021 5:38 PM IST
ന്യൂയോർക്ക്: യുവതലമുറക്ക് പ്രാതിനിധ്യം നൽകി നാലുവർഷം മുമ്പു രൂപംകൊണ്ട ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) രണ്ടാം കുടുംബസംഗമം നവംബർ 28 നു ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽ ആഘോഷിച്ചു.

രാഗിണി ശ്രീവാസ്തവ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ഫൊക്കാനയെ പ്രതിനിധികരിച്ചു ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി, പ്രശസ്‌ത മലയാളി എഴുത്തുകാരി സരോജ വർഗീസ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കലാതരംഗിണി മേരി ജോൺ, ഡോ. റിയ കെ ജോൺ എന്നിവർ നേതൃത്വം നൽകിയ ഗ്രൂപ്പ്, സെമിക്ലാസിക് ഡാൻസുകൾ, ജീവധാര സ്കൂൾ ഓഫ് ഡാൻസിന്‍റെ ബോളിവുഡ് ഡാൻസുകൾ, ജോഷി - ജിനു സഖ്യത്തിന്‍റെ സംഗീതനിശ, ലാൽ അങ്കമാലിയുടെ മിമിക്സ്, നാടൻ പാട്ടുകൾ എന്നിവയ്ക്ക് പുറമേ അസോസിയേഷൻ അംഗങ്ങളായ സുജിത് മൂലയിൽ, അഞ്ജന മൂലയിൽ, ജോസ്, ആഞ്‌ജലീന ജേക്കബ്, എമ്മ കുര്യൻ തുടങ്ങിയവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ലാജി തോമസ്, മാത്യു ജോഷ്വാ എന്നിവർ എംസിമാരായി നിയന്ത്രിച്ച പരിപാടിയിൽ പ്രസിഡന്‍റ് ജേക്കബ് കുര്യൻ സ്വാഗതവും സെക്രട്ടറി സിബു ജേക്കബ് നന്ദിയും പറഞ്ഞു.

ഫൊക്കാന നേതാക്കളായ തോമസ് തോമസ്, ബിജു ജോൺ, ലീലാ മാരേട്ട് എന്നിവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് വർണപൂരിതമാക്കിയ ആഘോഷച്ചടങ്ങുകളുടെ മെഗാസ്‌പോൺസേർസ് ആയ രാജേഷ് പുഷ്പരാജൻ (രാജ് ഓട്ടോസെന്റർ), ജോർജ് കൊട്ടാരം (ലാഫി റിയൽ എസ്‌റ്റേറ്റ്), സജി എബ്രഹാം (ഹെഡ്ജ് ന്യൂയോർക്ക്), കമ്മിറ്റി അംഗം ജെയ്സൺ ജോസഫ് എന്നിവരെ
ചടങ്ങിൽ ഫലകം നൽകി ആദരിച്ചു.

പരിപാടിയുടെ ജനറൽ കൺവീനർമാരായ നൈമയുടെ വൈസ് പ്രസിഡന്‍റ് ലാജി തോമസ് ബോർഡ് അംഗം രാജേഷ് പുഷ്പരാജൻ, എന്നിവർക്കു പുറമെ ജോയിന്‍റ് സെക്രട്ടറി ജോർജ് കൊട്ടാരം, കമ്മിറ്റി അംഗങ്ങളായ സാം തോമസ്, ബിബിൻ മാത്യു , ബോർഡ് അംഗം. ജിൻസ് ജോസഫ്, ഓഡിറ്റർമാരായ സജു തോമസ്, ജോയൽ കുര്യൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. യോങ്കേഴ്സിലുള്ള ഇന്ത്യ കഫേ റസ്റ്ററന്‍റ് ഒരുക്കിയ അത്താഴവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

ഷാജി രാമപുരം