ഏ​ലി​യാ​മ്മ പൗ​ലോ​സ് അ​ന്ത​രി​ച്ചു
Monday, November 29, 2021 6:34 PM IST
ഹൂ​സ്റ്റ​ണ്‍: കോ​ത​മം​ഗ​ലം പു​ന്നേ​ക്കാ​ട് പു​തു​മ​ന​ക്കു​ടി പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ പൗ​ലോ​സ് (71) അ​ന്ത​രി​ച്ചു. പ​രേ​ത പ​ടി​ഞ്ഞാ​റേ​ക്കു​ടി കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​വം​ബ​ർ 29 ന് ​തി​ങ്ക​ളാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞു ര​ണ്ടി​ന് പു​ന്നേ​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ഗ​ത്സി​മോ​ൻ യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ അ​ഭി​വ​ന്ദ്യ എ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

മ​ക്ക​ൾ : എ​ലി​സ​ബ​ത്ത് പൗ​ലോ​സ് (റി​യാ​ദ് - സൗ​ദി ), ജോ​ർ​ജ് പോ​ൾ ( റി​യാ​ദ് - സൗ​ദി), മേ​രി പോ​ൾ (ഹൂ​സ്റ്റ​ണ്‍), ഫാ. ​വ​ർ​ഗീ​സ് പു​തു​മ​ന​ക്കു​ടി.

മ​രു​മ​ക്ക​ൾ: പൗ​ലോ​സ് (റി​യാ​ദ്), ബി​നു ജോ​ർ​ജ്, മാ​ത്യു കൂ​ട്ടാ​ലി​ൽ (വാ​വ​ച്ച​ൻ - ട്ര​ഷ​റ​ർ, മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് കേ​ര​ള (ഐ​ഓ​സി) ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ), ഹി​മ വ​ർ​ഗീ​സ്.

കൊ​ച്ചു​മ​ക്ക​ൾ: അ​ല​ൻ,അ​ബി​ൻ, ബി​ജോ, എ​ൽ​സു, സി​റി​ൽ, സെ​ലി​ന്‍റ, എ​ൽ​ദോ​മോ​ൻ, പൊ​ന്നു.


ജീ​മോ​ൻ റാ​ന്നി