ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജി​യ​ൻ മീ​റ്റ് ന്യൂ​ജേ​ഴ്സി​യി​ൽ
Monday, July 19, 2021 1:46 AM IST
ന്യൂ​ജേ​ഴ്സി: ഫോ​മാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യി എ​ന്നും നി​ല​കൊ​ള്ളു​ന്ന ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് & ഗ്രീ​റ്റ് പ്രോ​ഗ്രാം ജൂ​ലൈ 18 ഞാ​യ​റാ​ഴ്ച ന്യൂ​ജേ​ഴ്സി​യി​ൽ അ​ര​ങ്ങേ​റും.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് 243 ഓ​ക്ക് ട്രീ ​അ​വ​ന്യു​വി​ലു​ള്ള അ​മേ​രി​ക്ക​ൻ ലെ​ഗി​യോ​ണ്‍ ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ( American Legion - 243 Oak South Plain Field , New Jersey 07080) ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള ഫോ​മ​യു​ടെ സ​മു​ന്ന​ത​രാ​യ സാ​ര​ഥി​ക​ളും വി​വി​ധ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ്‍ വി​മ​ൻ​സ് ഫോ​റം, യൂ​ത്ത് ഫോ​റം, ബി​സി​ന​സ് ഫോ​റം സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാം, ചാ​രി​റ്റി & ഹെ​ൽ​പ്പിം​ഗ് ഹാ​ൻ​ഡ് എ​ന്നി​വ​യു​ടെ കി​ക്കോ​ഫും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ക്കും. ഒ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടു​കൂ​ടി രാ​ത്രി 8ന് ​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബൈ​ജു വ​ർ​ഗീ​സ് (റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്) - 9143491559 , അ​നു സ്ക​റി​യ (നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​ർ) - 2674962423 , മ​നോ​ജ് വ​ർ​ഗീ​സ് (നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​ർ) - 3023392871 , ഡോ. ​ജ​യ്മോ​ൾ ശ്രീ​ധ​ർ (സെ​ക്ര​ട്ട​റി) -4845351555, കു​രു​വി​ള ജെ​യിം​സ് (യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ) - 2153014540.

റി​പ്പോ​ർ​ട്ട്: രാ​ജു ശ​ങ്ക​ര​ത്തി​ൽ