ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ നി​ഷാ​ന്ത് ജോ​ഷി സി​റ്റി പോ​ലി​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു
Thursday, June 10, 2021 10:43 PM IST
അ​ല​മേ​ഡ(​ക​ലി​ഫോ​ർ​ണി​യ): ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന സി​റ്റി​ക​ളി​ലൊ​ന്നാ​യ അ​ല​മേ​ഡ സി​റ്റി പോ​ലി​സ് മേ​ധാ​വി​യാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ നി​ഷാ​ന്ത് ജോ​ഷി ജൂ​ണ്‍ 7ന് ​ചു​മ​ത​ല​യേ​റ്റു. ക​ലി​ഫോ​ർ​ണി​യ ഓ​ക്ക്ലാ​ന്‍റ് പോ​ലി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന യു​എ​സി​ൽ ജ​നി​ച്ച ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ നി​ഷാ​ന്ത് ക​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു സി​റ്റി​യു​ടെ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്.

ക​ലി​ഫോ​ർ​ണി​യാ മാ​ർ​ട്ടി​ന​സ് സി​റ്റി​യി​ൽ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ മ​ൻ​ജി​ത് സ​പ്പാ​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​ണെ​ങ്കി​ലും ഇം​ഗ്ല​ണ്ടി​ലാ​യി​രു​ന്നു ജ​ന​നം. ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട ഓ​ക്ക്ലാ​ൻ​ഡ് സി​റ്റി​യി​ലെ പോ​ലി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും ല​ഭി​ച്ച അ​നു​ഭ​വ​സ​ന്പ​ത്ത് പു​തി​യ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ ത​ന്നെ കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​മെ​ന്ന് നി​ഷാ​ന്ത് പ​റ​ഞ്ഞു.

പോ​ലീ​സി​നെ​കു​റി​ച്ച് ഒ​രു പു​ന​ർ​ചി​ന്ത​നം വേ​ണ​മെ​ന്ന​താ​ണ് ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച പാ​ഠ​മെ​ന്ന് നി​ഷാ​ന്ത് വി​ശ്വ​സി​ക്കു​ന്നു. ജോ​ഷി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു. ഓ​ക്ക്ലാ​ന്‍റ് പോ​ലി​സ് ചീ​ഫ് പ​റ​ഞ്ഞു. 1998 ലാ​ണ് ഒ​പി​ഡി​യി​ൽ ചേ​ർ​ന്ന​തെ​ന്നും ചീ​ഫ് ലി​റോ​ണി ആം​സ്ട്രോം​ഗ് പ​റ​ഞ്ഞു.

ക​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ക്രി​മി​ന​ൽ ജ​സ്റ്റി​സി​ൽ ബി​എ​ഡും സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് (മോ​ർ​ഗ)​യി​ൽ നി​ന്നും ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ ലീ​ഡ​ർ​ഷി​പ്പി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. ഭാ​ര്യ ഹോ​ളി, മ​ക്ക​ൾ: ജ​ല​ൻ (22), ജെ​യ് (15), അ​ജ (11).

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ