എ​റി​ക് ഗാ​ർ​സെ​റ്റി യു​എ​സി​ന്‍റെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി? ബൈ​ഡ​ന്‍റെ പ​രി​ഗ​ണ​ന​യി​ലെ​ന്ന് സൂ​ച​ന
Wednesday, May 5, 2021 9:25 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​സ് ആ​ഞ്ച​ല​സ് മേ​യ​ർ എ​റി​ക് ഗാ​ർ​സെ​റ്റി ഇ​ന്ത്യ​യി​ലെ യു​എ​സ് സ്ഥാ​ന​പ​തി​യാ​യേ​ക്കും. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി എ​റി​ക് ഗാ​ർ​സെ​റ്റി​യു​ടെ പേ​രും പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് യു​എ​സ് ന്യൂ​സ് സൈ​റ്റ് ആ​ക്സി​യോ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബൈ​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കോ-​ചെ​യ​റാ​യി​രു​ന്നു ഗാ​ർ​സെ​റ്റി. നേ​ര​ത്തെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ ഒ​രു നി​ർ​ണാ​യ​ക സ്ഥാ​നം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​സ് ആ​ഞ്ച​ല​സ് മേ​യ​റാ​യി തു​ട​രാ​ൻ ഗാ​ർ​സെ​റ്റി അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ സ്ഥാ​ന​പ​തി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബൈ​ഡ​ൻ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​ന​ത്തെ​ക്കു​റി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ആ​ക്‌​സി​യോ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.