ഡിട്രോയിറ്റ് കേരള ക്ലബ്ബിന്‍റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ കുത്തിവ‍യ്പ് 11 ന്
Friday, April 9, 2021 5:03 PM IST
ഡിട്രോയിറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 നു (ശനി) ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ വാറൻ സെന്‍റ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ കോവിഡ് കുത്തിവയ്പ് ക്ലിനിക് സംഘടിപ്പിക്കുന്നു.

അമേരിക്കയിൽ ആദ്യമായാണ്‌ ഒരു മലയാളി സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് കുത്തിവയ്പ് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നത്. മാർച്ച് 21-ന് 50 വയസിനു മുകളിൽ ഉള്ളവർക്കായി ഒരു വാക്‌സിൻ ഡ്രൈവ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് 16 വയസിനു മുകളിലുള്ള എല്ലാവർക്കും ഫൈസർ വാക്‌സിൻ ലഭ്യമാക്കാനുള്ള ക്രമീകരണം ഇപ്പോൾ ചെയ്‌തിരിക്കുന്നത്.

വാക്‌സിൻ ആവശ്യമുള്ളവർ കേരള ക്ലബ്ബിന്‍റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: അജയ് അലക്സ് 734-392-4798, പ്രാബസ് ചന്ദ്രശേഖരൻ 248-506-4996, ആശാ മനോഹരൻ 248-346-3983.

റിപ്പോർട്ട്: അലൻ ചെന്നിത്തല