എബ്രഹാം ലിങ്കന്‍റെ തലമുടിയുടെ ലേലത്തുക 81,000 ഡോളർ
Monday, September 14, 2020 9:46 PM IST
ബോസ്റ്റൺ: അമേരിക്കൻ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കന്‍റെ തലമുടി ലേലത്തിൽ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ഇതിനോടൊപ്പം ലിങ്കന്‍റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും ഉൾപ്പെട്ടിരുന്നു.

ബോസ്റ്റൺ ആർആർ ഓക്‌ഷൻ കേന്ദ്രമാണ് ആപൂർവവസ്തുക്കള്‍ ലേലത്തില്‍ വച്ചത്. വാഷിംഗ്ടൺ ഫോഡ് തിയറ്ററിൽ ജോൺ വില്യംസ് ബൂത്തിന്‍റെ വെടിയേറ്റു വീണായിരുന്നു എബ്രഹാം ലിങ്കന്‍റെ മരണം. ലിങ്കന്‍റെ ശരീരം പോസ്റ്റ്മാർട്ടം ചെയ്യുന്നതിനിടെ നീക്കം ചെയ്ത മുടിക്ക് 5 സെന്‍റീമീറ്ററായിരുന്നു നീളം. ലിങ്കന്‍റെ ഭാര്യ മേരി ടോഡ്, ബന്ധു ഡോ. ലിമൻ ബീച്ചർ ടോഡ് എന്നിവരുടെ പക്കലായിരുന്നു മുടി. 1945 വരെ തങ്ങളുടെ പക്കലായിരുന്നു മുടിയെന്നു ഡോ. ടോഡിന്‍റെ മകൻ ജെയിംസ് ടോഡ് പറഞ്ഞു.

999 ലാണ് മുടി ആദ്യമായി വിൽപന നടത്തിയതെന്ന് ഓക്‌ഷൻ ഹൗസ് പറയുന്നു. വാരാന്ത്യം നടന്ന ലേലത്തിൽ 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81000 ഡോളറിനാണ് ലേലത്തിൽ പോയതെന്ന് അധികൃതർ പറഞ്ഞു. ലേലത്തിൽ മുടി സ്വന്തമാക്കിയ വ്യക്തിയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍