ചെറിയാൻ പുത്തൻപുരയ്ക്കൽ ഷിക്കാഗോയിൽ നിര്യാതനായി
Saturday, August 1, 2020 2:47 AM IST
ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗവുമായ പുത്തൻപുരയ്ക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് മൂന്നിന് (തിങ്കൾ) രാവിലെ ഏഴിന് വിശുദ്ധ കുർബാനയെ തുടർന്ന് ഏദൻ മെമ്മോറിയൽ പാർക്കിലുള്ള ഓർത്തോഡോക്സ് സെമിത്തേരിയിൽ (9851 Irving Park Rd, Schiller Park, IL 60176).

ഭാര്യ: തങ്കമണി . മക്കൾ: ഷീബാ ഈപ്പൻ, എലിസബത്ത് ചെറിയാൻ. മരുമക്കൾ: ഷെറിൽ ഈപ്പൻ, മാത്യു തോമസ് .

പൊതുദർശനവും ഓഗസ്റ്റ് രണ്ടിനു (ഞായർ) വൈകുന്നേരം നാല് മുതൽ രാത്രി എട്ടു വരെ ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ (6099 N Northcott Ave Chicago, IL 60631).വിവരങ്ങൾക്ക് : ഫാ. ഹാം ജോസഫ് (വികാരി) 708 856 7490