ഭ​ക്ഷ​ണ​ശാ​ല​യി​ൽ വ്യാ​ജ ഡോ​ള​റു​മാ​യെ​ത്തി​യ​യാ​ളെ ജീ​വ​ന​ക്കാ​ര​ൻ വെ​ടി​വ​ച്ചു കൊ​ന്നു
Tuesday, June 30, 2020 11:25 PM IST
ഹൂ​സ്റ്റ​ണ്‍: വ​ട​ക്ക​ൻ ഹൂ​സ്റ്റ​ണി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ വ്യാ​ജ ഡോ​ള​റു​മാ​യെ​ത്തി​യ ക​വ​ർ​ച്ച​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ വെ​ടി​വ​ച്ചു കൊ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

20 വ്യാ​ജ ഡോ​ള​റു​മാ​യാ​ണ് ഇ​യാ​ൾ ഭ​ക്ഷ​ണ​ശാ​ല​യി​ലെ​ത്തി​യ​ത്. ഡോ​ള​ർ വ്യാ​ജ​മെ​ന്ന് ഭ​ക്ഷ​ണ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​ൻ സം​ശ​യം പ​റ​ഞ്ഞ​പ്പോ​ൾ അ​ക്ര​മി തോ​ക്ക് ചൂ​ണ്ടി വെ​ടി​യു​തി​ർ​ത്തു. ഉ​ട​ൻ ത​ന്നെ ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​യെ വെ​ടി​വ​ച്ചു വീ​ഴ്ത്തി.

സം​ഭ​വ​സ​മ​യ​ത്ത് ക​ട​യി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ടി​വ​ച്ച ജീ​വ​ന​ക്കാ​ര​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.