ജ​ര്‍​മ​ന്‍ രാ​ഷ്ട്രീ​യ സു​നാ​മി​യി​ല്‍ ഭ​ര​ണ മു​ന്ന​ണി ത​ക​ര്‍​ന്നു
Friday, November 8, 2024 7:49 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് മ​ന്ത്രി​മാ​രെ പി​ന്‍​വ​ലി​ച്ചു. ഇ​തോ​ടെ ഭ​ര​ണ മു​ന്ന​ണി ത​ക​ര്‍​ന്നു. ട്രാ​ഫി​ക് ലൈ​റ്റ് സ​ഖ്യം ഇ​ല്ലാ​താ​യ​തോ​ടെ ജ​നു​വ​രി​യി​ല്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ സ​ര്‍​ക്കാ​ര്‍ ജ​നു​വ​രി​യി​ല്‍ അവി​ശ്വാ​സ പ്ര​മേ​യം നേ​രി​ടും. ഇ​തി​ല്‍ ഏ​റെ​ക്കു​റെ പ​രാ​ജ​യം ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യം ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​ണ് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത.

ജ​നു​വ​രി മ​ധ്യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റിൽ അവി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് ഷോ​ള്‍​സി​ന്‍റെ പ്ര​ഖ്യാ​പ​നം. മാ​ര്‍​ച്ചി​ല്‍ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​തോ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

നി​യ ലി​ബ​റ​ല്‍ പാ​ര്‍​ട്ടി​യാ​യ എ​ഫ്ഡി പി​യു​ടെ പ്ര​തി​നി​ധി​യും ധ​ന​മ​ന്ത്രി​യു​മാ​യ ക്രി​സ്റ്റ്യൻ ലി​ന്‍​ഡ്ന​റെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് ഷോ​ള്‍​സ് പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് മു​ന്ന​ണി​യി​ലെ ത​ര്‍​ക്കം വ​ഷ​ളാ​യ​ത്. സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​ണ് ഷോ​ള്‍​സ്. ഇ​വ ര​ണ്ടും കൂ​ടാ​തെ ഗ്രീ​ന്‍ പാ​ര്‍​ട്ടി കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു ജ​ര്‍​മ​നി​യി​ലെ ട്രാ​ഫി​ക് ലൈ​റ്റ് സ​ഖ്യം. ഇ​തി​ല്‍ എ​സ് പി ​ഡി​യും ഗ്രീ​നും ഇ​ട​തു​പ​ക്ഷ ചാ​യ്വുള്ള പാ​ര്‍​ട്ടി​ക​ളാ​ണ്. ഇ​വ​ര്‍ ആ​ശ​യ​പ​ര​മാ​യി സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും വി​ശ്വ​സി​ക്കു​മ്പോ​ള്‍, വ്യാ​വ​സാ​യി​ക ലോ​ക​ത്തി​ന് അ​നു​കൂ​ല​മാ​ണ് എ​ഫ് ഡി ​പി​യു​ടെ പ്ര​ഖ്യാ​പി​ത ന​യം.

സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ മു​ന്ന​ണി​യി​ല്‍ ആ​ശ​യ​പ​ര​മാ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ പ്ര​ക​ട​മാ​യി​രു​ന്നു. ബ​ജ​റ്റ് അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന ന​യ സ​മീ​പ​ന​ങ്ങ​ളി​ല്‍ ഇ​തു വ​ലി​യ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ആ​ശ​യ സം​ഘ​ര്‍​ഷം പൊ​തു​ജ​ന​മ​ധ്യ​ത്തി​ലെ വി​ഴു​പ്പ​ല​ക്ക​ലു​ക​ളാ​കാ​തെ മൂ​ന്നു പാ​ര്‍​ട്ടി​ക​ളും പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യും റ​ഷ്യ​യു​ടെ യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​വും തു​ട​ര്‍​ന്നു​ണ്ടാ​യ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യും അ​ട​ക്കം ജ​ര്‍​മ​നി​യെ നേ​രി​ട്ടു ബാ​ധി​ച്ച സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ ഇ​തു​വ​രെ ഒ​റ്റ​ക്കെ​ട്ടാ​യി അ​ഭി​മു​ഖീ​ക​രി​ക്കാ​നും മു​ന്ന​ണി​ക്കു സാ​ധി​ച്ചി​രു​ന്നു.


അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ്, ലി​ന്‍​ഡ്ന​റെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം ഷോ​ള്‍​സ് പ്ര​ഖ്യാ​പി​ച്ച​ത് ജ​ര്‍​മ​നി​ക്കും യൂ​റോ​പ്പി​നാ​കെ​യും ഞെ​ട്ട​ലു​ണ്ടാ​ക്കി​യ​ത്. വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​വും ഈ​ഗോ​യി​സ്റ്റി​ക് സ​മീ​പ​ന​വു​മാ​ണ് പു​റ​ത്താ​ക്ക​ലി​നു കാ​ര​ണ​മാ​യി ഷോ​ള്‍​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​സ് പി ​ഡി അ​ട​ക്കം ഇ​ട​തു ചാ​യ്വു​ള്ള പാ​ര്‍​ട്ടി​ക​ള്‍ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ല്‍, ജ​ര്‍​മ​നി​യു​ടെ വി​മോ​ച​ന​മാ​ണ് മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ ത​ക​ര്‍​ച്ച​യി​ലൂ​ടെ സാ​ധ്യ​മാ​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​മാ​യ എഎ​ഫ്ഡി ​പ്ര​തി​ക​രി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ന്യൂ​ന​പ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ബ​ജ​റ്റ് പാ​സാ​ക്കാ​ന്‍ ക​ണ്‍​സ​ര്‍​വേ​റ്റീ​വ് നേ​താ​വ് ഫ്രെ​ഡ​റി​ക് മെ​ര്‍​സി​ന്റെ പി​ന്തു​ണ അ​ഭ്യ​ര്‍​ഥി​ച്ചി​രി​ക്കു​ക​യാ​ണ് ഷോ​ള്‍​സ്. 2025 തെ​ര​ഞ്ഞെ​ടു​പ്പ് വ​ര്‍​ഷം ത​ന്നെ​യാ​യ​തി​നാ​ല്‍, ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു വേ​ണ്ടി പു​തി​യ മു​ന്ന​ണി പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ളൊ​ന്നും ശ്ര​മി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല.