യൂ​റോ ക​പ്പ് തു​ണ​ച്ചി​ല്ല; ജ​ർ​മ​നി​യി​ൽ ബി​യ​ർ വി​ൽ​പ​ന​യി​ൽ ഇ​ടി​വ്
Thursday, August 8, 2024 4:05 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ബി​യ​ർ വി​ൽ​പ​ന​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. 2023ലെ ​ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ മൊ​ത്തം ബി​യ​ർ വി​ൽ​പ​ന 0.6 ശ​ത​മാ​നം ഇ​ടി​ഞ്ഞ് ഏ​ക​ദേ​ശം 4.2 ബി​ല്യ​ൺ ലി​റ്റ​റാ​യി.

യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കാ​ല​ത്ത് വി​ൽ​പ​ന വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ച്ച ജൂ​ണി​ല്‍ 777 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ മാ​ത്ര​മാ​ണ് വി​റ്റ​ഴി​ച്ച​ത്. 1993ന് ​ശേ​ഷ​മു​ള്ള ജൂ​ൺ മാസത്തിലെ ഏ​റ്റ​വും കുറഞ്ഞ ബി​യ​ർ വി​ൽ​പ​ന​യാ​ണി​ത്.


അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ജ​ർ​മ​ൻ ബ്രൂ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു. യൂ​റോ ക​പ്പ് കാ​ല​യ​ള​വി​ൽ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല വ്യ​തി​യാ​ന​വും കൊ​ടു​ങ്കാ​റ്റു​ക​ളും പ​ല പ​ബ്ബു​ക​ളു​ടെ​യും ബി​സി​ന​സി​നെ ബാ​ധി​ച്ചി​രു​ന്നു.