ബെർലിൻ: ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമിയറിനെതിരേ ടെസ്ല മേധാവി ഇലോണ്‍ മസ്ക്. സമൂഹമാധ്യമമായ എക്സിലൂടെയാണ് സ്റ്റെയ്ൻമിയറെ മസ്ക് വിമർശിച്ചത്.
സ്റ്റെയിൻമിയർ ഒരു ജനാധിപത്യ വിരുദ്ധ സ്വേച്ഛാധിപതിയാണെന്നും മസ്ക് കുറിച്ചു. അതേസമയം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പ്രതികരിക്കുന്നില്ലെന്നും സ്റ്റെയിൻമിയറുടെ ഓഫിസ് അറിയിച്ചു.
രാജ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയെ പിന്തുണയ്ക്കുന്നതായി മസ്ക് നേരത്തെ അറിയിച്ചിരുന്നു.