ജ​ര്‍​മ​നി​യി​ല്‍ എ​ക്സ്ക​വേ​റ്റ​ര്‍ മോ​ഷ്‌​ടി​ച്ച് ആ​ക്ര​മ​ണം; പ്ര​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Thursday, January 2, 2025 4:48 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ എ​ക്സ്ക​വേ​റ്റ​ര്‍ ട്ര​ക്ക് മോ​ഷ്‌​ടി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു. തെ​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലെ നി‍​ർ​മാ​ണ ക​മ്പ​നി​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ എ​ക്സ്ക​വേ​റ്റ​ര്‍ ട്ര​ക്ക് മോ​ഷ്‌​ടി​ച്ച​ത്.

തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​യു​ടെ നേ​ർ​ക്ക് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് പ​ട്രോ​ളിം​ഗ് കാ​റി​നും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി.


ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ 38 വയസുകാ​ര​നാ​യ പ്ര​തി 52 മി​നി​റ്റാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.