ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 16 മു​ത​ൽ
Tuesday, August 6, 2024 11:04 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച്‌ ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.

ഈ ​മാ​സം 16, 17, 18(വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ലി​മെ​റി​ക്ക് പാ​ട്രി​ക്‌​സ്വെ​ൽ റേ​സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ധ്യാ​നം ന​ട​ത്തു​ന്ന​ത്.

അ​ട്ട​പ്പാ​ടി പി​ഡി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ​സ്ത ധ്യാ​ന ഗു​രു റ​വ. ഫാ. ​ബി​നോ​യി ക​രി​മ​രു​തു​ങ്ക​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ധ്യാ​നം ന​യി​ക്കു​ന്ന​ത്. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ധ്യാ​ന​വും ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​ത്തെ​യും രാ​ത്രി​യി​ലെ​യും ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ കൗ​ണ്ട​റി​ൽ ബു​ക്ക് ചെ​യ്യാം.

ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ കൗ​ൺ​സ​ലിം​ഗി​നും കു​ന്പ​സാ​ര​ത്തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​യി ലി​മെ​റി​ക്ക് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ചാ​പ്ല​യി​ൻ ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​പ്രി​ൻ​സ് സ​ക്ക​റി​യ മാ​ലി​യി​ൽ: 0892070570, സി​ബി ജോ​ണി അ​ട​പ്പൂ​ർ: 0871418392, ബി​നോ​യി കാ​ച്ച​പ്പി​ള്ളി: 0874130749.

Location: Limerick Race Course,Green mount park Patrickswell, V94K858.