അ​സു​ഖം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്‌ട​ർ​മാ​ർ പ​റ​ഞ്ഞ യു​വ​തി മ​രി​ച്ചു
Friday, September 8, 2023 1:48 PM IST
ക്രൈ​സ്റ്റ് ച​ർ​ച്ച്: അ​സു​ഖ​ബാ​ധി​ത​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​രോ​പി​ച്ച 33കാ​രി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ന്യൂ​സി​ല​ൻ​ഡി​ലാ​ണ് സം​ഭ​വം. സ്റ്റെ​ഫാ​നി ആ​സ്റ്റ​ൺ(33) എ​ന്ന യു​വ​തി​യാ​ണ് ഓ​ക്ക്‌​ല​ൻ​ഡി​ലെ വീ​ട്ടി​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ചു മ​രി​ച്ച​ത്.

എ​ഹ്‌​ലേ​ഴ്‌​സ്-​ഡാ​ൻ​ലോ​സ് സി​ൻ​ഡ്രോം (ഇ​ഡി​എ​സ്) എ​ന്ന രോ​ഗം ബാ​ധി​ച്ചാ​യി​രു​ന്നു മ​ര​ണം. അ​സു​ഖം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​ക്ക് ഡോ​ക്ട​ർ​മാ​ർ കൃ​ത്യ​മാ​യ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യും മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2015ലാ​ണ് യു​വ​തി​ക്ക് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യ​ത്. മൈ​ഗ്രെ​യ്ൻ, വ​യ​റു​വേ​ദ​ന, ഇ​രു​മ്പി​ന്‍റെ കു​റ​വ്, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ആ​സ്റ്റ​ൺ ഡോ​ക്ട​ർ​മാ​രെ സ​മീ​പി​ച്ച​ത്.


രോ​ഗ​നി​ർ​ണ​യ​ത്തി​ൽ യു​വ​തി​ക്ക് ച​ർ​മം, അ​സ്ഥി​ക​ൾ, ര​ക്ത​ക്കു​ഴ​ലു​ക​ൾ, മ​റ്റ് അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന ഇ​ഡി​എ​സ് ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു. എ​ന്നാ​ൽ, യു​വ​തി രോ​ഗം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

യു​വ​തി​ക്ക് സ്വ​യം ഉ​പ​ദ്ര​വി​ക്കു​ന്ന പെ​രു​മാ​റ്റ​ങ്ങ​ൾ ഉ​ള്ള​താ​യും ക്ഷീ​ണം, പ​നി, ചു​മ എ​ന്നി​വ വ്യാ​ജ​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ച്ചു. 5,000 പേ​രി​ൽ ഒ​രാ​ൾ​ക്കു ബാ​ധി​ക്കു​ന്ന രോ​ഗ​മാ​യി​രു​ന്നു യു​വ​തി​ക്ക്.