ലൂട്ടൺ മലയാളി സമാജം ഓണം ആഘോഷിച്ചു
ബോബൻ സെബാസ്റ്റ്യൻ
Thursday, September 18, 2025 7:32 AM IST
ലൂട്ടൺ: ലൂട്ടൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർ ഒരുക്കിയ മനോഹരമായ കലാപരിപാടികൾ അരങ്ങേറി.
തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്തങ്ങൾ, സംഗീതാവതരണങ്ങൾ, എന്നിവ കാണികൾക്ക് വലിയ ആനന്ദം പകർന്നു. കുട്ടികളുടെ പ്രകടനങ്ങൾ വേദിയിൽ നിറഞ്ഞ കെെയടി നേടി.
ഓണസദ്യയിൽ സാംസ്കാരിക പരിപാടികൾക്ക് ശേഷം എല്ലാവരും പങ്കെടുത്തു. സംഘാടകർ സമൂഹത്തിലെ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തി.
ഈ വർഷത്തെ ഓണാഘോഷം നമ്മുടെ സമൂഹത്തിന്റെ ഐക്യവും സഹകരണവും പ്രതിഫലിപ്പിക്കുന്നതാണ്. എല്ലാവരും ഒത്തുചേർന്നതാണ് വിജയത്തിന്റെ രഹസ്യം എന്ന് സമാജം പ്രസിഡന്റ് ഡെറിക്ക് മാത്യു അഭിപ്രായപ്പെട്ടു.