പ്രഭാത നടത്തത്തിനിറങ്ങിയ മലയാളി യുവതിയെ അയർലൻഡിൽ കാണാതായി
അനിൽ ജോയ് തോമസ്
Monday, September 8, 2025 11:58 AM IST
വാട്ടർഫോർഡ്: മലയാളി പെൺകുട്ടിയെ അയർലൻഡിലെ വാട്ടർഫോർഡിൽ കാണാതായി. സാന്താ മേരി തമ്പിയെ(20) ആണ് കാണാതായത്. ഞായറാഴ്ച പുലർച്ചെ മുതലാണ് സാന്റായെ കാണാതായത്.
വാട്ടർഫോർഡിലെ ബ്രേക്ക് ആൻഡ് ഹോട്ട് ഓൾഡ് ട്രാമർ റോഡിൽ നടക്കാനിറങ്ങിയതായിരുന്നു സാന്താ. പോലീസ് അന്വേഷണം ആരംഭിച്ചു.
വിവരം ലഭിക്കുന്നവർ ഗാർഡ സ്റ്റേഷനിലോ 08946 02032, 08949 39039, 08741 25295 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.