ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജിൽ 21ന്
അപ്പച്ചൻ കണ്ണഞ്ചിറ
Thursday, September 11, 2025 4:11 PM IST
സ്റ്റീവനേജ്: മലയാളി ക്രിക്കറ്റ് ക്ലബും ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജിൽ സംഘടിപ്പിക്കുന്നു.
ഈ മാസം 21ന് സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയലാണ് ടൂർണമെന്റ് നടക്കുക. മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുന്നത്.
വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും.
കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428