കോട്ടയം സ്വദേശി യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Thursday, September 11, 2025 5:14 PM IST
ലെസ്റ്റർ: കോട്ടയം നട്ടാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരിച്ചു. ലെസ്റ്ററിൽ താമസിക്കുന്ന വർഗീസ് വർക്കി(70) ആണ് മരിച്ചത്.
ഭാര്യ: മേഴ്സി (നഴ്സ്, ലെസ്റ്റർ റോയൽ ഇൻഫേർമറി ഹോസ്പിറ്റൽ). മക്കൾ: മാർട്ടിന, മെർലിൻ. മരുമകൻ: സനൽ.
2009ൽ യുകെയിൽ എത്തിയ വർഗീസ് 2012 മുതൽ ലെസ്റ്ററിലാണ് താമസിക്കുന്നത്. നട്ടാശേരി ഇരുപതിൽ കുടുംബാംഗമാണ്.
സംസ്കാരം പിന്നീട് യുകെയിൽ വച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.