സോളിംഗന്‍ കത്തി ആക്രമണം പ്രതിക്ക് ജീവപര്യന്തം തടവ്
ജോസ് കുമ്പിളുവേലില്‍
Thursday, September 18, 2025 6:32 AM IST
ബർലിൻ : കഴിഞ്ഞ വർഷം ജർമനിയിലെ സോളിംഗനിൽ നടന്ന ഉത്സവത്തിനിടെ കത്തി ആക്രമണം നടത്തിയ സിറിയൻ അഭയാർഥി ഇസ അൽ എച്ചിന്(27) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതി ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ അംഗമാണെന്ന് ഡ്യൂസൽഡോർഫിലെ കോടതി പറഞ്ഞു. ബുധനാഴ്ചയാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രതിക്ക് മൂന്ന് കുറ്റംഗങൾക്കാണ് പരമാവധി ശിക്ഷ ഡ്യൂസൽഡോർഫ് ഹയർ റീജണൽ കോടതി വിധിച്ചത്.
കൊലപാതകം ഉൾപ്പെടെയുള്ള കുറ്റംഗങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ജയിൽ ശിക്ഷയ്ക്ക് ശേഷം പ്രതിരോധ തടങ്കൽ ഏർപ്പെടുത്തി. ഇയാളെ ഒരിക്കലും മോചിപ്പിക്കാൻ സാധ്യതയില്ലെന്നാണ് ഇതിനർത്ഥം. പ്രതി നിരപരാധികളെ കൊന്നുവെന്നും ജീവപര്യന്തം തടവ് അർഹിക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു
വിചാരണയുടെ അവസാനത്തിൽ, ഗാസയിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ ജർമനിയിൽ ആളുകൾ നൃത്തം ചെയ്യുന്നത് കാണാൻ തനിക്ക് സഹിക്കാൻ കഴിയാത്തതാണ് കുറ്റകൃത്യത്തിന് കാരണമെന്ന് ഇയാൾ ചൂണ്ടിക്കാട്ടി.∙
സോളിംഗനിൽ സംഭവിച്ചത്
2024 ഓഗസ്റ് 23നാണ് കേസിന് ആസപ്ദമായ സംഭവം നടന്നത്. പടിഞ്ഞാറൻ ജർമൻ നഗരത്തിന്റെ 650ാം വാർഷികം ആഘോഷിക്കുന്നതിനായി നടന്ന സോളിംഗൻ തെരുവ് പാർട്ടിയിൽ പംഗകെടുക്കാനെത്തിയവരെ കത്തിയുമായി പ്രതി ആക്രമിച്ചത്. മൂന്ന് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.