ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡ് ഭാ​ര​വാ​ഹി​ക​ൾ ഡ​ബ്ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഫീ​സി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ഖി​ലേ​ഷ് മി​ശ്ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നു.


ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു, കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, യു​പി പ്ര​സി​ഡ​ന്‍റ് അ​പൂ​ർ​വ കു​മാ​ർ, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സി​ന്ധു മേ​നോ​ൻ, കേ​ര​ള ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ക​ല്ല​നോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.