ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​പാ​പി​യ ശ​ർ​മ, ഡോ. ​സൈ​യാ​ദ ഷാ​ൻ, ഡോ. ​രാ​ഹു​ൽ കു​മാ​ർ, ഡോ. ​ആ​രാ​ധ​ന റാ​യ്, ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത മ​റി​യം സ​മാ​ജം), ബീ​ന ബി​ജു, ആ​ശ റോ​യി, റെ​ജി ‌ടി. ​മാ​ണി, സു​ജ വ​ർ​ഗീ​സ് എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും പ​ങ്കെ​ടു​ത്തു.


മ​യൂ​ർ വി​ഹാ​ർ ഫെ​യ്സ് വ​ൺ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ടി.​ജെ.​ജോ​ൺ​സ​ൺ ഇ​ട​വ​ക​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​വും ഈ ​പ്രോ​ഗ്രാ​മി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം വ​ഹി​ച്ചു.