ഗാ​സി​യാ​ബാ​ദ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്തമ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു.

ഞാ‌യറാഴ്ച ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ചക​ഴി​ഞ്ഞ് 3.30 വ​രെ ഗാ​സി​യാ​ബാ​ദ് - ഇ​ന്ദി​രാ​പു​രം സെന്‍റ് തോ​മ​സ് സ്‌​കൂ​ളി​ൽ വ​ച്ചാണ് ക്യാന്പ് ന​ട​ക്കുന്നത്. ഡോ​. ര​വി, ഡോ​. ജേ​ക്ക​ബ്, റ​വ.ഫാ.​ യാ​ക്കൂ​ബ് ബേ​ബി (മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡന്‍റ്), ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം), ആ​ശ റോ​യി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്തമ​റി​യം വ​നി​താ സ​മാ​ജം),സി​സ്റ്റ​ർ ബീ​ന, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും.


ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ജു ഡാ​നി​യേ​ൽ, അ​സി​സ്റ്റന്‍റ് വി​കാ​രി റ​വ. ഫാ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഫാ. ​ബി​നി​ഷ് ബാ​ബു, ഇ​ട​വ​ക​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പരിപാടിയുടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം നൽകുന്നുണ്ട്.