ഡൽഹിയിലെ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Monday, March 24, 2025 10:37 AM IST
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 17 വയസ് പ്രായമുള്ള ആൺകുട്ടി കറുത്ത ടീ-ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരിയായ പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ പേര് വിവരങ്ങളും ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവുംകണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.