ല​ണ്ട​ൻ: "മാ​ധ്യ​മ​ങ്ങ​ൾ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ബി​നാ​മി​ക​ളോ?' എ​ന്ന വി​ഷ​യ​ത്തി​ൽ യു​കെ​യി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യെ ഇ​ക​ഴ്ത്തി​യും നേ​താ​ക്ക​ന്മാ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടും മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്കം ന​ട​ത്തു​ന്ന മാ​ധ്യ​മ പൊ​ള്ള​ത്ത​രം തു​റ​ന്നു കാ​ട്ടു​ക, മാ​ധ്യ​മ​ധ​ർ​മം എ​ടു​ത്തു കാ​ട്ടു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ‌​യാ​ണ് ഒ​ഐ​സി​സി യു​കെ ച​ർ​ച്ച​യ്ക്ക് ക​ള​മൊ​രു​ക്കു​ന്ന​ത്.

പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് ഓ​ൺ​ലൈ​നാ​യി(​സൂം) ആ​ണ് ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച യു​കെ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് ച​ർ​ച്ച ന​ട​ക്കു​ക. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30 മു​ത​ൽ 10.30 വ​രെ​യും മി​ഡി​ൽ ഈ​സ്റ്റ്‌ സ​മ​യം രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ​യാ​യി​രി​ക്കും ച​ർ​ച്ച​യു​ടെ സ​മ​യ ക്ര​മം.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷീ​ബ രാ​മ​ച​ന്ദ്ര​ൻ, എ​റ​ണാ​കു​ളം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. ​നാ​യ​ർ, എ​ഴു​ത്തു​കാ​രി​യും മ​ഹി​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സോ​യ ജോ​സ​ഫ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.


മ​റ്റൊ​രു പ​രി​പാ​ടി​യ​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദേ​ശ​ത്തെ​ങ്കി​ലും അ​ഖി​ലേ​ന്ത്യാ പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ (എ​ഐ​പി​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും രാ​ജ്യാ​ന്ത​ര ആ​രോ​ഗ്യ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​എ​സ്.​എ​സ്. ലാ​ലും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​കും.

താ​ത്പ​ര്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന സൂം ​മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ലി​ങ്ക്: https://us06web.zoom.us/j/89097477985?pwd=NMiwWiXchOFn3V3H3a9UGxdwhqLQR6.1

മീ​റ്റിം​ഗ് ഐ​ഡി: 890 9747 7985, പാ​സ്കോ​ഡ്: 505009

തീ​യ​തി: ശ​നി​യാ​ഴ്ച (ന​വം​ബ​ർ 30). സ​മ​യം: വെെ​കു​ന്നേ​രം3.00 - 5.00 (യു​കെ സ​മ​യം), രാ​ത്രി 8.30 - 10.30 (ഇ​ന്ത്യ​ൻ സ​മ​യം), രാ​ത്രി 7.00 - 9.00 (മി​ഡി​ൽ ഈ​സ്റ്റ് സ​മ​യം).