ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മ​നു​ഷ്യ​നാ​യ ഓ​ൻ ടി​ന്നി​സ്‌​വു​ഡ് (112) അ​ന്ത​രി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ സൗ​ത്ത്‌​പോ​ർ​ട്ടി​ലെ കെ​യ​ർ ഹോ​മി​ലാ​യി​രു​ന്നു അ​ന്ത്യം.

1912 ല്‍ ​ടൈ​റ്റാ​നി​ക് മു​ങ്ങി​യ അ​തേ വ​ര്‍​ഷം ലി​വ​ര്‍​പൂ​ളി​ല്‍ ജ​നി​ച്ച ജോ​ൺ ടി​ന്നി​സ് വു​ഡ് ര​ണ്ട് ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ളെ​യും ര​ണ്ട് ആ​ഗോ​ള മ​ഹാ​മാ​രി​ക​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് ക​ട​ന്നു​പോ​യ​ത്.


ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ല്‍ റോ​യ​ല്‍ ആ​ര്‍​മി പേ ​കോ​ര്‍​പ്‌​സി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. 1942
ലാ​ണ് ബ്ല​ഡ്വെ​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഒ​രു മ​ക​ളും നാ​ല് കൊ​ച്ചു​മ​ക്ക​ളും മൂ​ന്ന് പേ​ര​ക്കു​ട്ടി​ക​ളും ഉ​ണ്ട്.

എ​ണ്ണ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ഏ​റെ​നാ​ൾ ജോ​ലി ചെ​യ്തു. 1986ല്‍ ​ഭാ​ര്യ മ​രി​ച്ചു.