ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഉ​രു​ക്ക് നി​ര്‍​മാ​താ​ക്ക​ളാ​യ തൈ​സെ​ന്‍​ക്രു​പ്പ് സ്റ്റീ​ല്‍ ഡി​വി​ഷ​നി​ല്‍ 11,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ ഒ​രു​ങ്ങു​ന്നു.

അ​ടു​ത്ത ആ​റ് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വെ​ട്ടി​ക്കു​റ​ച്ചു​കൊ​ണ്ട് ക​മ്പ​നി സ്റ്റീ​ൽ ഡി​വി​ഷ​നി​ല്‍ ജോ​ലി​ക​ളു​ടെ എ​ണ്ണം നി​ല​വി​ലെ 27,000ല്‍ ​നി​ന്ന് 16,000 ആ​യി കു​റ​യ്ക്കാ​നാ​ണ് പ​ദ്ധ​തി.

ക​മ്പ​നി​യു​ടെ ഡൂ​യി​സ്ബു​ര്‍​ഗ് ശാ​ഖ​യി​ല്‍ നി​ന്ന് 2030 അ​വ​സാ​ന​ത്തോ​ടെ 5,000 ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണ് പ​ദ്ധ​തി. മൊ​ത്തം 11,000 തൊ​ഴി​ല​ളി​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ക. ലോ​ക​മെ​മ്പാ​ടും സ്റ്റീ​ലി​ന് ഡി​മാ​ന്‍​ഡ് കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ പു​തി​യ തീ​രു​മാ​നം.


ഭാ​വി​യി​ല്‍ 11.5 ദ​ശ​ല​ക്ഷം ട​ണ്ണി​നു​പ​ക​രം പ്ര​തി​വ​ര്‍​ഷം 8.7 മു​ത​ല്‍ 9.0 ദ​ശ​ല​ക്ഷം ട​ണ്‍ സ്റ്റീ​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ഷി​പ്പിം​ഗ് വോ​ളി​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​സം​ഖ്യ.