വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​ത്തെ ഭ​രി​ക്കേ​ണ്ട​ത് സ​മാ​ധാ​ന​മാ​ണെ​ന്നും അ​തി​നാ​യി പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു.

‘ന​ല്ല മ​നു​ഷ്യ​ത്വ​ത്തി​നാ​യി മ​ത​ങ്ങ​ൾ ഒ​രു​മി​ച്ച്’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ വൈ​ദി​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര‍്യാ​ല​യ​ത്തി​ന്‍റെ അ​ധ‍്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ല​സാ​റോ യു ​ഹ‍്യു​യും​ഗ് സി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഗ​സ്റ്റീ​നി​യാ​നും സ​ർ​വ​ക​ലാ​ശാ​ല ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ‍്യ​ക്ഷ​നാ​യി​രു​ന്നു. ലോ​ക​സ​മാ​ധാ​ന​ത്തി​നാ​വ​ശ്യം മാ​ന​വി​ക​ത​യു​ടെ ഏ​ക​ത്വ​വും സാ​ഹോ​ദ​ര്യ​വു​മാ​ണെ​ന്ന് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ പ​റ​ഞ്ഞു. മ​തം, രാ​ഷ്‌​ട്രം, ഭാ​ഷ മു​ത​ലാ​യ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​ത​യു​ടെ ഏ​ക​ത്വ​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​മി​നാ​റി​ൽ നി​യു​ക്ത ക​ർ​ദി​നാ​ൾ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട്, ശി​വ​ഗി​രി​മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ക​ർ​ണാ​ട​ക സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ഫ​രീ​ദ്, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദ, സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളി,


സ​ഞ്ജീ​വ​നി വെ​ൽ​നെ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ.​ജി.​ബാ​ബു​രാ​ജ​ൻ, ഗ്യാ​നി ര​ഞ്ജി​ത് സിം​ഗ്, ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, സ്വാ​മി ശു​ദ്ധാ​ന​ന്ദ​ഗി​രി, ഫാ. ​മി​ഥു​ൻ ജെ. ​ഫ്രാ​ൻ​സി​സ്, റ​വ. ഡോ. ​ജോ​ർ​ജ് മൂ​ത്തോ​ലി​ൽ, കു​ണ്ഡേ​ലിംഗ് ത​ത്സ​ക് റി​മ്പോ​ച്ചെ, സ്വാ​മി​നി സു​ധാ​ന​ന്ദ​ഗി​രി, ഡോ. ​ലോ​റ​ന്‍റ് ബാ​സ​നീ​സ്, ആ​ന്‍റ​ണി ബ്രൗ​ൺ, ഫാ. ​ബെ​ൻ ബോ​സ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​സം​ഗി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ സ​ജീ​വ് ജോ​സ​ഫ്, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, പി.​വി. ശ്രീ​നി​ജ​ൻ, മാ​ർ​ത്തോ​മ്മാ സ​ഭ അ​ൽ​മാ​യ ട്ര​സ്റ്റി അ​ഡ്വ. ആ​ൻ​സി​ൽ കോ​മാ​ട്ട് തു​ട​ങ്ങി ഇ​രു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ദൈ​വ​ദ​ശ​കം ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ൽ ആ​ല​പി​ച്ചാ​രം​ഭി​ച്ച സെ​മി​നാ​ർ സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ​യു​ടെ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.