ഐ​ഐ​സി ലി​റ്റ​റേ​ച്ച​ര്‍ അ​വാ​ര്‍​ഡ് ഷി​ഹാ​ബു​ദീ​ന്‍ പൊ​യ്ത്തു​ക​ട​വി​ന്
Thursday, January 9, 2025 6:24 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ സാ​ഹി​ത്യ അ​വാ​ര്‍​ഡി​ന് ക​ഥാ​കൃ​ത്ത് ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ് അ​ര്‍​ഹ​നാ​യി. നാ​ടി​ന്‍റെ​യും മ​റു​നാ​ടി​ന്‍റെ​യും എ​ഴു​ത്തു​കാ​ര​നാ​യ ശി​ഹാ​ബു​ദ്ദീ​ന്‍ എ​ഴു​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന ക​ഥ​ക​ളി​ലൂ​ടെ​യും ഭാ​ഷാ​പോ​ഷി​ണി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​ള്‍​ഫി​ലെ ക​ഫ്തീ​രി​യ​ക​ളു​ടെ ച​രി​ത്ര​മെ​ഴു​ത്ത് ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​വാ​സ ജീ​വി​ത​ത്തെ​യും അ​തി​ജീ​വ​ന​ത്തെ​യും സൂ​ക്ഷ്മ​മാ​യി അ​വ​ലോ​ക​നം ചെ​യ്ത ര​ച​യി​താ​വാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​ഞ്ഞ മു​പ്പ​തു​വ​ര്‍​ഷ​ങ്ങ​ളി​ലെ സാ​ഹി​ത്യ ജീ​വി​ത​ത്തെ ആ​ദ​രി​ക്കു​ക​യാ​ണ് ഈ ​അ​വാ​ര്‍​ഡി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് ജ​നു​വ​രി 18,19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ക​വി പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​റി​ന്‍റെ അ​മ്പ​താം ച​ര​മ​വാ​ര്‍​ഷി​ക ആ​ച​ര​ണ​വും ന​ട​ക്കും.

മോ​യി​ന്‍​കു​ട്ടി വൈ​ദ്യ​ര്‍​ക്കു ശേ​ഷം മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ഒ​രു സ​വി​ശേ​ഷ പാ​ര​മ്പ​ര്യ​ത്തെ ന​യി​ച്ച ജ​ന​കീ​യ​നാ​യ ക​വി​യാ​ണ് പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​ര്‍. സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രും അ​വ​രു​ടെ ജീ​വി​ത​വും ദു​രി​ത​വും ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്യ​സ​മ​ര​വും ജ​യി​ല​നു​ഭ​വ​ങ്ങ​ളും യാ​ത​ന​ക​ളും പു​ലി​ക്കോ​ട്ടി​ല്‍ കൃ​തി​ക​ളി​ലൂ​ടെ ഇ​ന്നും മ​ല​യാ​ളം കേ​ട്ട​റി​യു​ന്നു.

മാ​പ്പി​ള ഹെ​റി​റ്റേ​ജ് ലൈ​ബ്ര​റി ത​യ്യാ​റാ​ക്കി​യ അ​റ​ബി​മ​ല​യാ​ളം ബി​ബ്ലി​യോ​ഗ്ര​ഫി പ്ര​കാ​ശ​ന​വും ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​ല്‍ ന​ട​ക്കും. മാ​പ്പി​ള മ​ല​യാ​ളം, അ​റ​ബി മ​ല​യാ​ളം എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ള​ത്തി​ന്റെ കൈ​വ​ഴി​ക​ളി​ലൊ​ന്നി​ന്‍റെ സ​മ​ഗ്ര​മാ​യ ച​രി​ത്ര​രേ​ഖ​യാ​യാ​ണ് ബി​ബ്ലി​യോ​ഗ്ര​ഫി ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സി.​എ​ച്ച് ചെ​യ​റി​ന്‍റെ അ​നു​ബ​ന്ധ​മാ​യി ഭാ​ഷാ​സാ​ഹി​ത്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് സേ​വ​ന​ങ്ങ​ള്‍ അ​ര്‍​പ്പി​ക്കു​ന്ന മാ​പ്പി​ള ഹെ​റി​റ്റേ​ജ് ലൈ​ബ്ര​റി​യാ​ണ് ഇ​ത് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്.


പ്ര​കാ​ശ​ന പ​രി​പാ​ടി​യി​ല്‍ ച​രി​ത്ര​കാ​ര​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ അ​ബ്ദു​റ​ഹ്മാ​ന്‍ മ​ങ്ങാ​ട് സം​ബ​ന്ധി​ക്കും.
ര​ണ്ടു ദി​വ​സം വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ സാ​ഹി​ത്യ സം​വാ​ദം, ഷോ​ര്‍​ട് ഫി​ലിം ഫെ​സ്റ്റ്, സ​ഞ്ചാ​രി​ക​ളും വ്ളോ​ഗ​ര്‍​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ട്രാ​വ​ലോ​ഗ്, പ്ര​വാ​സ​ലോ​ക​ത്തെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ന്മാ​രു​ടെ കൂ​ടി​യി​രി​പ്പ്, ക​ഥാ​ക​വി​താ അ​ര​ങ്ങു​ക​ള്‍, പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ള്‍, സാ​ഹി​ത്യ​സാം​സ്കാ​രി​ക സം​വാ​ദ​ങ്ങ​ള്‍, എ​ഴു​ത്തു​കാ​ര്‍​ക്ക് ആ​ദ​ര​വ്, പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ സെ​ഷ​നു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. നാ​ട്ടി​ലും യു​എ​ഇ​യി​ലു​മു​ള്ള എ​ഴു​ത്തു​കാ​രും ക​വി​ക​ളും സാം​സ്കാ​രി​ക പ്ര​മു​ഖ​രും വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​ഹി​ദാ​യ​ത്തു​ള്ള പ​റ​പ്പു​ര്, വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​അ​ബ്ദു​ള്ള ഫാ​റൂ​ഖി, ട്ര​ഷ​റ​ര്‍ ബി.​സി അ​ബൂ​ബ​ക്ക​ര്‍, ലി​റ്റ​റേ​ച്ച​ര്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍ കു​റ്റി​ക്കോ​ട്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​റ​ഫു​ദ്ധീ​ന്‍, അ​ബു​ദാ​ബി കെ​എം​സി​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് പു​ളി​ക്ക​ല്‍, ജു​ബൈ​ര്‍ വെ​ള്ളാ​ട​ത്ത്, അ​ലി ചി​റ്റ​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.