പ​ക്ഷാ​ഘാ​തം വ​ന്ന മ​ല​യാ​ളി​ക്ക് ക​രു​ത​ലാ​യി ന​ഴ്സു​മാ​ർ
Wednesday, January 8, 2025 2:48 PM IST
റി​യാ​ദ്: പ​ക്ഷാ​ഘാ​തം വ​ന്ന് കി​ട​പ്പി​ലാ​യ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ന് ക​രു​ത​ലും കാ​വ​ലു​മാ​യി ഹു​റൈ​മ​ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി നഴ്സു​മാ​ർ മാ​തൃ​ക​യാ​യി. റി​യാ​ദി​ലെ മ​ൽ​ഹം പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നിം​ഗ് സൂ​പ്പ​ർ​വൈ​സ​റാ​യി ക​ഴി​ഞ്ഞ എ​ട്ടു മാ​സം മു​മ്പ് ജോ​ലി​ക്കെ​ത്തി​യ ച​ന്ദ്ര​ശേ​ഖ​ര​ൻ റൂ​മി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ത​യാ​റാ​വു​ന്ന​ത് കാ​ണാ​തി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ക​ത​കി​ൽ ത​ട്ടി​യെ​ങ്കി​ലും ക​ത​ക് തു​റ​ക്കു​ക​യോ അ​ന​ക്കം കേ​ൾ​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ക​ത​ക് തു​റ​ന്ന​പ്പോ​ൾ ഒ​രു വ​ശം ത​ള​ർ​ന്ന നി​ല​യി​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഉ​ട​ൻ ത​ന്നെ ഹു​റൈ​മ​ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സയ്​ക്കാ​യി ദ​രി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 10 ദി​വ​സ​ത്തോ​ളം ദ​രി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ച്ച് പി​ന്നീ​ട് വീ​ണ്ടും ഹു​റൈ​മ​ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വി​വ​ര​മ​റി​ഞ്ഞ മ​ക​ൾ ദു​ർ​ഗ നാ​ട്ടി​ൽ നി​ന്നും കേ​ളി സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധപ്പെ​ടു​ക​യും ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര ദ​ര​യ്യ​യി​ൽ പോ​യി ആ​ശു​പ​ത്രി​യി​ലെ വി​വ​ര​ങ്ങ​ൾ വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും വി​ഡി​യോ കോ​ളി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ത്തി ആ​ശ​യവി​നി​മ​യം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി കൊ​ടു​ക്കു​ക​യും ചെ​യ്തു.

തി​ര​ക്കേ​റി​യ ദ​ര​യ്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും തു​ട​ർ​ന്നും വേ​ണ്ട​ത്ര വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ സു​ഹൃ​ത്ത് മു​ഖേ​ന ആ​ശു​പ​ത്രി​ക്ക​ടു​ത്ത് ജോ​ലി​ചെ​യ്യു​ന്ന മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി അ​മീ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

പ​ല​പ്പോ​ഴും സ​മ​യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല എ​ന്ന​റി​ഞ്ഞ അ​മീ​ർ പ്ര​ത്യേ​ക അ​നു​വാ​ദ​ത്തോ​ടെ ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും റൂ​മി​ൽ നി​ന്നും ക​ഞ്ഞി ത​യാ​റാ​ക്കി എ​ത്തി​ക്കു​ക​യും ചെ​യ്തു കൊ​ണ്ടി​രു​ന്നു.


ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് കാ​ര​ണം പി​ന്നീ​ട് ഹു​റൈ​മ​ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ച​ന്ദ്ര​ശേ​ഖ​റി​നെ മാ​റ്റി. ഒ​രു മാ​സ​ത്തോ​ളം ഹു​റൈ​മ​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ച പ​രി​ച​ര​ണ​ത്തി​ലൂ​ടെ കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യി. ദ​ര​യ്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു ഹു​റൈ​മ​ല​യി​ൽ ല​ഭി​ച്ച പ​രി​ച​ര​ണ​മെ​ന്ന് ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ളാ​യ നേ​ഴ്സു​മാ​രു​ടെ കൃ​ത്യ​ത​യാ​ർ​ന്ന ക​രു​ത​ൽ മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​ച്ചെ​ന്നും ഭ​ക്ഷ​ണ​വും മ​റ്റും സ​മ​യ​ത്ത് ക​ഴി​പ്പി​ക്കാ​ൻ അ​വ​ർ സ​ഹാ​യി​ക്കു​ക​യും നാ​ട്ടി​ലെ ഭാ​ര്യ​യും മ​ക​ളു​മാ​യി നി​ര​ന്ത​രം ബന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ത​ന്നെ​ന്നും മ​രു​ന്നി​നേ​ക്കാ​ൾ ഉ​പ​രി ല​ഭി​ച്ച പ​രി​ച​ര​ണ​മാ​ണ് അ​സു​ഖം വേ​ഗ​ത്തി​ൽ ഭേ​ദ​മാ​കാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്ര​ചെ​യ്യാ​നു​ള്ള ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് തു​ട​ർ ചി​കി​ത്സ​‌യ്ക്കാ​യി ച​ന്ദ്ര​ശേ​ഖ​ര​നെ നാ​ട്ടി​ലെ​ത്തി​ച്ചു. യാ​ത്ര ചെ​യ്യാ​നു​ള്ള വീ​ൽ​ചെ​യ​ർ രേ​ഖ​ക​ളും കൂ​ടെ അ​നു​ഗ​മി​ക്കാ​നു​ള്ള യാ​ത്ര​ക്കാ​രെ​യും കേ​ളി ത​ര​പ്പെ​ടു​ത്തി.

ടി​ക്ക​റ്റും ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ റൂ​മി​ലു​ള്ള വ​സ്ത്ര​ങ്ങ​ളും മ​റ്റും ക​മ്പ​നി ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​മെ​ന്ന് ഏ​റ്റെ​ങ്കി​ലും സ​മ​യ​ത്തി​ന് മു​മ്പ് എ​ത്തി​ക്കാ​തി​രു​ന്ന​തി​നാ​ൽ ന​ഴ്സു​മാ​ർ ത​ന്നെ യാ​ത്ര​ചെ​യ്യാ​നു​ള്ള വ​സ്ത്ര​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി.

ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര​യാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ച​ത്. കോ​ട്ട​യം സ്വ​ദേ​ശി നി​തി​ൻ റി​യാ​ദി​ൽ നി​ന്നും കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​രെ കൂ​ടെ അ​നു​ഗ​മി​ക്കു​ക​യും കൊ​ച്ചി​യി​ൽ നി​ന്നും ബ​ന്ധു​ക്ക​ളെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ല്ലം എ​ൻ​എ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് തു​ട​ർചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.