റി​യാ​ദ് ന​വോ​ദ​യ ക്യാ​രംസ് ടൂ​ർ​ണ​മെ​ന്‍റ് സംഘടിപ്പിച്ചു
Wednesday, December 1, 2021 9:21 PM IST
റി​യാ​ദ്: റി​യാ​ദ് ന​വോ​ദ​യ ക്യാ​രംസ് ടൂ​ർ​ണ​മെ​ന്‍റി​ൽ (ഡ​ബി​ൾ​സ്) അ​സി​സ്, സി​യാ​ദ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ഷം​സ്, നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ ടീ​മി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജേ​താ​ക്ക​ൾ​ക്ക് എ​സ്ടി കാ​ർ​ഗോ ന​ൽ​കി​യ 1001 റി​യാ​ലും ട്രോ​ഫി​യും ല​ഭി​ച്ചു.

ജേ​താ​ക്ക​ൾ​ക്ക് എ​സ്ടി കാ​ർ​ഗോ മാ​നേ​ജ​ർ ഫ​ത്തീ​ൻ ട്രോ​ഫി കൈ​മാ​റി. റ​ണ്ണേ​ഴ്സ് അ​പ്പി​ന് ന്യൂ ​സ​ഫാ മ​ക്ക പോ​ളി​ക്ലി​നി​ക് ന​ൽ​കി​യ 501 റി​യാ​ലും ട്രോ​ഫി​യും ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ര​വീ​ന്ദ്ര​ൻ, ബാ​ബു​ജി എ​ന്നി​വ​ർ കൈ​മാ​റി. 14 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​രം ബ​ത്ത ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 3 ബോ​ർ​ഡു​ക​ളി​ലാ​ണ് ന​ട​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ ഷി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​നം ചെ​യ്തു. സ​ത്താ​ർ കാ​യം​കു​ളം, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷൈ​ജു പ​ച്ച, ഗോ​പ​ൻ കൊ​ല്ലം, ബാ​ബു​ജി, വി​ക്ര​മ​ലാ​ൽ, ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ്രീ​രാ​ജ്, മി​ഥു​ൻ, ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, കു​മ്മി​ൾ സു​ധീ​ർ എ​ന്നി​വ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ്മാ​ന കൂ​പ്പ​ണു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ന്നു.


കു​മി​ൽ സു​ധീ​ർ