മ​ല​യാ​ളി വ​നി​ത​ക്ക് യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ ഗോ​ൾ​ഡ​ൻ വി​സ
Monday, November 29, 2021 11:33 PM IST
അ​ബു​ദാ​ബി : പേ​ഴ്സ​ണ്‍ വി​ത്ത് സ്പെ​ഷ്യ​ലൈ​സ്ഡ് ടാ​ലെ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​ക്ക് യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ചു. അ​ലൈ​നി​ലെ യു​എ​ഇ യൂ​ണി​വേ​ഴ്സി​റ്റി, കോ​ളേ​ജ് ഓ​ഫ് മെ​ഡി​സി​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ പി​എ​ച്ച്ഡി സ്കോ​ള​ർ ആ​ൻ​ഡ് റി​സേ​ർ​ച്ച​ർ ആ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ത​നു താ​രി​ഖി​നാ​ണ് ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ളി​ക്യൂ​ള​ർ വൈ​റോ​ള​ജി ആ​ൻ​ഡ് ക്യാ​ൻ​സ​ർ റി​സേ​ർ​ച് എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ത​നു താ​രി​ഖി​ന്‍റെ ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ബു​ദാ​ബി​യി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് താ​രി​ഖാ​ണ് ഭ​ർ​ത്താ​വ്.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള